ഡല്‍ഹി കലാപം സംബന്ധിച്ച റിപ്പോര്‍ട്ടുകളുടെ പേരില്‍ ഏഷ്യാനെറ്റിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരേ ഡല്‍ഹി പൊലീസ് കേസെടുത്തു

ന്യൂഡല്‍ഹി: സിഎഎ നിയമത്തിനെതിരേ ഡല്‍ഹിയില്‍ നടന്ന പ്രക്ഷോഭവും തുടര്‍ന്നുണ്ടായ കലാപവും സംബന്ധിച്ച റിപ്പോര്‍ട്ടുകളുടെ പേരില്‍ ഏഷ്യാനെറ്റിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ ഡല്‍ഹി പൊലീസ് കേസെടുത്തു. ഏഷ്യാനെറ്റ് ന്യൂസ് ഡല്‍ഹി റിപോര്‍ട്ടര്‍ പി ആര്‍ സുനില്‍, ഡല്‍ഹി കോ- ഓഡിനേറ്റിങ് എഡിറ്റര്‍ പ്രശാന്ത് രഘുവംശം, എക്സിക്യൂട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാര്‍, എഡിറ്റര്‍ എം ജി രാധാകൃഷ്ണന്‍ എന്നിവരെ പ്രതിയാക്കിയാണ് ഡല്‍ഹി ആര്‍.കെ. പുരം പോലിസ് കേസെടുത്തത്. ബിജെപി നേതാവ് പുരുഷോത്തമന്‍ പാലയുടെ പരാതിയിലാണ് നടപടി. മതസ്പര്‍ധ വളര്‍ത്തി, കലാപത്തിനു പ്രേരിപ്പിച്ചു തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.

കലാപവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിനെയും സംഘപരിവാര സംഘടന കളെയും വിമര്‍ശിക്കുന്ന വാര്‍ത്തകള്‍ ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്തുവെന്നാ യിരുന്നു പരാതി. നേരത്തേ, ഡല്‍ഹിയില്‍ കലാപം നടന്ന സമയത്ത് റിപോര്‍ട്ടി ങ്ങിന്റെ പേരില്‍ മലയാളത്തിലെ വാര്‍ത്താചാനലുകളായ ഏഷ്യാനെറ്റ് ന്യൂസ്, മീഡിയ വണ്‍ എന്നീ ചാനലുകളുടെ സംപ്രേഷണത്തിന് വിലക്കേര്‍പ്പെടുത്തിയത് വന്‍ വിവാദമായിരുന്നു. ഏഷ്യാനെറ്റിന്റെ വിലക്ക് എട്ടുമണിക്കൂര്‍കൊണ്ട് പിന്‍വലിച്ചെങ്കിലും മീഡിയ വണ്ണിന്റെ വിലക്ക് 24 മണിക്കൂര്‍ കഴിഞ്ഞാണ് പിന്‍വലിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →