പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോ തലവന് കൊറോണ സ്ഥിരീകരിച്ചു, നിരവധി കേന്ദ്ര മന്ത്രിമാരും ആയി അടുത്ത് ബന്ധപ്പെട്ടിരുന്നു. ഭരണ കേന്ദ്രങ്ങളിൽ ഞെട്ടൽ

ന്യൂഡൽഹി: പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ പ്രിൻസിപ്പൽ ഡയറക്ടർ ജനറൽ ആയ കെ എസ് ദന്ത വലിയ യ്ക്ക് കൊറോണ സ്ഥിരീകരിച്ചു. തൊട്ട് മുൻപുള്ള ദിവസങ്ങളിൽ ഇദ്ദേഹം നിരവധി കേന്ദ്രമന്ത്രിമാരുമായി അടുത്ത് ഇടപഴകി യിരുന്നു. രോഗബാധ ഭരണസിരാ കേന്ദ്രങ്ങളിൽ ഞെട്ടൽ ഉളവാക്കിയിട്ടുണ്ട്. കേന്ദ്ര മന്ത്രിമാർ ക്വാറന്റെനിൽ പോകുന്നതടക്കമുള്ള കാര്യങ്ങളിൽ ഉടനെ തീരുമാനമുണ്ടാകും. അതിലേറെ ആകുലപ്പെടുത്തുന്നത് കേന്ദ്ര മന്ത്രിമാരിൽ ആര്‍ക്കെങ്കിലും രോഗബാധ ഉണ്ടായിട്ടുണ്ടോ എന്നാണ്.

സർക്കാരിന് പൊതുജനങ്ങളോട് പറയുവാനുള്ള മുഴുവൻ കാര്യങ്ങളുടെയും വക്താവാണ് ഇപ്പോൾ രോഗബാധിതനായി ഇരിക്കുന്നത്. ദന്ത വാലിയയെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് മെഡിക്കൽ സയൻസസിന്റെ ട്രോമാ കെയർ സെൻററിൽ പ്രവേശിപ്പിച്ചു. നാഷണൽ മീഡിയ സെൻറർ അടച്ചിരിക്കുകയാണ്. ശുചീകരണ പ്രവർത്തനങ്ങൾക്ക് ശേഷമായിരിക്കും തുറക്കുക.

പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോ അടച്ചതോടെ പത്രസമ്മേളനങ്ങൾ ശാസ്ത്രി ഭവനിൽ ആയിരിക്കും നടക്കുക. നരേന്ദ്ര സിംഗ് തോമർ, പ്രകാശ് ജാവേദ്കർഎന്നീ മന്ത്രിമാരും ആയിട്ടാണ് ഏറ്റവുമൊടുവിൽ ദന്ത വാലിയ വേദി പങ്കിട്ടത്. നിലവിലുള്ള പ്രോട്ടോകോൾ പ്രകാരം ഇവർ 14 ദിവസം ക്വാറൻന്റെനിൽ പ്രവേശിക്കേണ്ടി വരും.

ദന്ത വലിയുടെ സമ്പർക്ക പട്ടിക തയ്യാറാക്കി വരികയാണ്. ഭരണകേന്ദ്രമായ ഡൽഹിയെ രോഗബാധ പിടിച്ചുലയ്ക്കുന്ന സ്ഥിതിയാണ്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ കൊറോണ ലക്ഷണങ്ങളോടെ രോഗ പരിശോധനയ്ക്ക് വിധേയമായിരിക്കുകയാണ്. ഡൽഹി മന്ത്രിസഭയേയും ഉദ്യോഗസ്ഥ സംവിധാനത്തെയും ഇത് ഏതു വിധത്തിൽ ബാധിക്കുമെന്ന് ഇപ്പോൾ പറയാനാവില്ല. ആരോഗ്യ മന്ത്രാലയത്തിലെ മൂന്ന് ഉന്നത ഉദ്യോഗസ്ഥർ രോഗബാധിതരായിട്ടുണ്ട്. തൊട്ടുപിന്നാലെ കേന്ദ്ര മന്ത്രിമാർ അടക്കം ക്വാറന്റെനിൽ പോകുന്ന സാഹചര്യവും വന്നിരിക്കുകയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →