കാട്ടാന ചരിഞ്ഞത് മലപ്പുറത്താണെന്ന വിവരം നല്‍കിയത് സംസ്ഥാന വനംമന്ത്രിയാണെന്ന് മനേകഗാന്ധി

മലപ്പുറം: കാട്ടാന ചരിഞ്ഞത് മലപ്പുറത്താണെന്ന വിവരംനല്‍കിയത് സംസ്ഥാന വനംമന്ത്രി യാണെന്ന് മനേക ഗാന്ധി. വനംമന്ത്രി കെ രാജു, സംസ്ഥാന വനംവകുപ്പ് മേധാവി, വന്യജീവി സംരക്ഷണവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആന കൊല്ലപ്പെട്ടത് മലപ്പുറത്താണെന്ന് താന്‍ പ്രസ്താവന പുറപ്പെടു വിച്ചതെന്ന് അവര്‍ വ്യക്തമാക്കി. മൊറയൂര്‍ പഞ്ചായത്തിലെ യൂത്ത് ലീഗിന് അയച്ച കത്തിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്.

ആന കൊല്ലപ്പെട്ട സംഭവത്തില്‍ മനേകഗാന്ധി മലപ്പുറത്തെ അധിക്ഷേപിച്ചതില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് കത്തയച്ചിരുന്നു. ഇതിനു മറുപടിയായാണ് മനേകഗാന്ധിയുടെ കത്ത്. എന്നാല്‍, മലപ്പുറത്തെ അവഹേളിച്ചുകൊണ്ടുള്ള ട്വീറ്റ് തിരുത്തണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് വീണ്ടും കത്തയച്ചിട്ടുണ്ട്.
Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →