മാതാപിതാക്കള്‍ വേര്‍പിരിയുന്നതിന്റെ മനോവിഷമത്തില്‍ പത്താംക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു

കാസര്‍കോട്: മാതാപിതാക്കള്‍ വേര്‍പിരിഞ്ഞു താമസിക്കുന്നതില്‍ മനംനൊന്ത് കഴിയുകയായിരുന്ന പത്താംക്ലാസ് വിദ്യാര്‍ഥിനിയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉദുമ മാങ്ങാട് ആര്യടുക്കം കോളനിയിലെ രാജുവിന്റെയും അനിതയുടെയും മകള്‍ ഗ്രീഷ്മ(15)യെയാണ് ചൊവ്വാഴ്ച വീടിന്റെ ജനല്‍ക്കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഗ്രീഷ്മയുടെ മാതാപിതാക്കള്‍ പിണക്കത്തിലാണ്. ഇതിനാല്‍ രാജു വേറെയാണ് താമസം. അനിതയ്‌ക്കൊപ്പമാണ് ഗ്രീഷ്മ ഉള്‍പ്പെടെയുള്ള മക്കള്‍ താമസിക്കുന്നത്.

ഇതിനിടെ മാതാപിതാക്കള്‍ വിവാഹബന്ധം വേര്‍പെടുത്താന്‍ പോകുന്നുവെന്ന വാര്‍ത്തയറിഞ്ഞതു മുതല്‍ ഗ്രീഷ്മ അസ്വസ്ഥയായിരുന്നു. ഇതാവാം മരണകാരണമെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനിയായിരുന്നു. സഹോദരങ്ങള്‍: രഞ്ജിത്, രാഹുല്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →