സംസ്ഥാനത്ത് ഇന്ന് ബുധനാഴ്ച (03/06/2020) 82 പേര്‍ക്ക് കൊറോണ രോഗബാധ 24 പേര്‍ രോഗവിമുക്തരായി. 5 ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൊറോണ

തിരുവനന്തപുരം: ഇന്ന് ബുധനാഴ്ച 82 പേര്‍ക്കാണ് കൊറോണബാധ സ്ഥിരീകരിച്ചത്. 53 പേര്‍ വിദേശത്തു നിന്നും വന്നവര്‍. 19 പേര്‍ അന്യസംസ്ഥാനത്തു നിന്നുമുള്ളവര്‍. 5 ആരോഗ്യപ്രവര്‍ത്തകര്‍, അഞ്ചുപേര്‍ക്ക് സമ്പര്‍ക്കം മൂലം.

തിരുവനന്തപുരം ജില്ലയില്‍ 14 പേര്‍, മലപ്പുറം ജില്ലയില്‍ 11 പേര്‍ ഇടുക്കിയില്‍ ഒമ്പത് പേര്‍ കോട്ടയത്ത് എട്ട് പേര്‍ കോഴിക്കോട്, ആലപ്പുഴ ജില്ലകളില്‍ ഏഴ് പേര്‍ വീതം പാലക്കാട്, എറണാകുളം, കൊല്ലം ജില്ലകളില്‍ അഞ്ച് പേര്‍ വീതം തൃശൂരില്‍ നാലുപേര്‍ക്കും കാസര്‍കോട് ജില്ലയില്‍ മൂന്ന് പേര്‍ക്കും കണ്ണൂര്‍, പത്തനംതിട്ട ജില്ലകളില്‍ രണ്ട് പേര്‍ക്ക് വീതവും എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 24 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയിൽ നിന്ന് ആറും (ഒരു പത്തനംതിട്ട), കോഴിക്കോട് ജില്ലയിൽ നിന്ന് അഞ്ചും കാസർഗോഡ് ജില്ലയിൽ നിന്ന് നാലും കോട്ടയം ജില്ലയിൽ നിന്ന് മൂന്നും കൊല്ലം, കണ്ണൂർ ജില്ലകളിൽ നിന്ന് രണ്ടും ആലപ്പുഴ, തൃശൂർ ജില്ലകളിൽ നിന്ന് ഓരോരുത്തരുടെയും ഫലമാണ് നെഗറ്റീവ് ആയത്.  ഇതോടെ 832 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 651 പേർ ഇതുവരെ കോവിഡിൽ നിന്ന് മുക്തി നേടി.

എയർപോർട്ട് വഴി 35,779 പേരും സീപോർട്ട് വഴി 1621 പേരും ചെക്ക് പോസ്റ്റ് വഴി 1,08,559 പേരും റെയിൽവേ വഴി 10,919 പേരും ഉൾപ്പെടെ സംസ്ഥാനത്ത് ആകെ 1,56,878 പേരാണ് എത്തിയത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ 1,60,304 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 1,58,864 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 1440 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 241 പേരെയാണ് ബുധനാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

24 മണിക്കൂറിനിടെ 4004 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. ഇതുവരെ 73,712 വ്യക്തികളുടെ (ഓഗ്മെന്റഡ് സാമ്പിൾ ഉൾപ്പെടെ) സാമ്പിൾ പരിശോധനയ്ക്ക് അയച്ചു. ഇതിൽ ലഭ്യമായ 69,606 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവ് ആണ്. ഇതുകൂടാതെ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 16,711 സാമ്പിളുകൾ ശേഖരിച്ചതിൽ 15,264 സാമ്പിളുകൾ നെഗറ്റീവ് ആയി.

ബുധനാഴ്ച പുതുതായി ആറ് ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കൊല്ലം ജില്ലയിലെ അദിച്ചനല്ലൂർ, വയനാട് ജില്ലയിലെ മുട്ടിൽ, എറണാകുളം ജില്ലയിലെ കൊച്ചി കോർപറേഷൻ, കാസർഗോഡ് ജില്ലയിലെ ചെറുവത്തൂർ, പടന്ന, ഈസ്റ്റ് എളേരി എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ. നിലവിൽ ആകെ 128 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →