തിരുവനന്തപുരം: മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് തലയ്ക്ക് അടിയേറ്റ് ഓട്ടോറിക്ഷ ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍. കരമന റ്റിസി 47/1543 നെടിയന്‍മുടുമ്പില്‍ വീട്ടില്‍ ശശിയുടെ മകന്‍ ശ്യാമാ(36)ണ് മരിച്ചത്. സുഹൃത്ത് വിളപ്പില്‍ശാല കാവിന്‍പുറം ഒഎല്‍എക്സ് കോളനി നിവാസി സതികുമാറി(45)നെ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രി ഒമ്പതരയോടെ ലോഡ്ജിലിരുന്നു മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കുതര്‍ക്കത്തിനൊടുവില്‍ കമ്പിപ്പാരകൊണ്ട് തലയ്ക്കടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സ്ഥലംവിട്ട പ്രതിയെ വിഴിഞ്ഞം ഹാര്‍ബറിനു സമീപംവച്ചാണ് അറസ്റ്റ് ചെയ്തത്. ശ്യാം അവിവാഹിതനാണ്.
ഓട്ടോഡ്രൈവര്‍ തലയ്ക്കടിയേറ്റ് മരിച്ച സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍
