ശമ്പളം കൊടുക്കാന്‍ പണമില്ല; ഡല്‍ഹി സര്‍ക്കാര്‍ കേന്ദ്രത്തോട് 5000 കോടിയുടെ സഹായം തേടി

ന്യൂഡല്‍ഹി: ശമ്പളം കൊടുക്കാന്‍ പണമില്ല; ഡല്‍ഹി സര്‍ക്കാര്‍ കേന്ദ്രത്തോട് 5000 കോടിയുടെ സഹായം ചോദിച്ചു. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് ഈ ആവശ്യം ഉന്നയിച്ച് കത്തെഴുതിയിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചതുപോലെ ദുരന്തനിവാരണ ഫണ്ട് ഡല്‍ഹിക്കു ലഭിച്ചിട്ടില്ല. ശമ്പളവും അനുബന്ധ ചെലവുകള്‍ക്കുമായി ഒരു മാസം 3500 കോടി രൂപയാണ് സംസ്ഥാനത്തിന്റെ ചെലവ്. കഴിഞ്ഞ രണ്ടുമാസമായി 1735 കോടി മാത്രമാണ് വരവ്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം എങ്ങനെ നല്‍കുമെന്നതാണ് ഡല്‍ഹി സര്‍ക്കാരിന്റെ മുന്നിലുള്ള പ്രശ്‌നം. ലോക്ഡൗണ്‍ മൂലം വരുമാനമാര്‍ഗങ്ങളെല്ലാം അടഞ്ഞതിനാലാണ് കേന്ദ്രത്തോട് പണം ചോദിക്കുന്നതെന്നും ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →