വാഷിങ്ടണ്‍: ലോകാരോഗ്യ സംഘടന ചൈനയുടെ കൈയിലെ കളിപ്പാവയെന്ന് ആരോപിച്ച് അമേരിക്ക ബന്ധം ഉപേക്ഷിച്ചു. ലോകാരോഗ്യ സംഘടനയ്ക്കുള്ള ഫണ്ടുകള്‍ നിര്‍ത്തിവച്ചതിനു പിന്നാലെയാണ് പുതിയ നീക്കം. കോവിഡ്- 19 പ്രതിരോധിക്കുന്നതില്‍ സംഘടന കനത്ത പരാജയമാണെന്നാണ് അമേരിക്കയുടെ മുന്നേയുള്ള നിലപാട്.
ലോകം ആവശ്യപ്പെടുന്ന രീതിയിലല്ല ലോകാരോഗ്യ സംഘടന പ്രവര്‍ത്തിക്കുന്നത്. വൈസിന്റെ സൃഷ്ടി, വ്യാപനം തുടങ്ങിയ കാര്യങ്ങള്‍ക്ക് ചൈനയില്‍നിന്ന് ലോകത്തിന് വ്യക്തമായ ഉത്തരങ്ങള്‍ വേണം. ലോകാരോഗ്യ സംഘടനയ്ക്ക് ഏറ്റവും കൂടുതല്‍ ഫണ്ട് നല്‍കുന്ന രാജ്യമാണ് അമേരിക്ക. 400 മില്യണ്‍ ഡോളറാണ് നല്‍കുന്നത്. എന്നിട്ടും അവരുടെ കൂറ് ചൈനയോടാണെന്നും ട്രംപ് കുറ്റപ്പെടുത്തി. ആഴ്ചകളായി ലോകാരോഗ്യ സംഘടനയ്ക്കുള്ള ഫണ്ടുകള്‍ അമേരിക്ക മരവിപ്പിച്ചിരിക്കുകയാണ്. സംഘടന പ്രവര്‍ത്തനം മെച്ചപ്പെടുത്തിയില്ലെങ്കില്‍ ഫണ്ടിങ് പൂര്‍ണമായും നിര്‍ത്തിവയ്ക്കുമെന്ന ഭീഷണിയും ട്രംപ് മുഴക്കിയിരുന്നു. ലോകാരോഗ്യസംഘടന പരിഷ്‌കാരങ്ങള്‍ നടപ്പാക്കാത്ത സാഹചര്യത്തില്‍ അവരുമായി എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കുകയാണെന്നും ട്രംപ് പറഞ്ഞു.