180 പേർക്ക് സഞ്ചരിക്കാവുന്ന A-320 എയർബസ് നാലു പേർക്ക് വേണ്ടി വാടകയ്ക്കെടു ത്ത്‌ മദ്യവ്യാപാരി

ന്യൂഡൽഹി: മകൾ, അവരുടെ രണ്ടു കുട്ടികൾ, വേലക്കാരി- ഇത്രയും പേർക്ക് ഭോപാലിൽ നിന്ന് ഡൽഹി വരെ സഞ്ചരിക്കാൻ ധനികനായ പിതാവ് ഏർപ്പാട് ചെയ്തത് 180 പേർക്ക് സഞ്ചരിക്കാവുന്ന എയർ ബസ്. നാലു പേർക്കായി വിമാനം ഡൽഹിയിൽനിന്ന് ഭോപ്പാലിൽ ലാൻഡ് ചെയ്തു. ആളെ കയറ്റി നേരെ ഡൽഹിക്ക് പറന്നു. കൊറോണ രോഗബാധയുടെ ഭീഷണി ഉള്ളതുകൊണ്ട് വേറെ ആളുകളുമായി പറക്കുന്ന വിമാനം വേണ്ടെന്നു വെച്ചാണ് ധനികനായ പിതാവ് മകൾക്കും അവരുടെ കൊച്ചുമക്കൾക്കും വേണ്ടി വിമാനം ബുക്ക് ചെയ്തത്. പിതാവിനെ കാണാൻ ലോക്ക്‌ഡൗണിനു മുമ്പ് ഭോപാലിൽ എത്തിയതായിരുന്നു മകളും കൊച്ചുമക്കളും. യാത്രയുടെ വിശദാംശങ്ങൾ വിമാനക്കമ്പനി രഹസ്യമായി വച്ചിരിക്കുകയാണ്. അങ്ങോട്ടുമിങ്ങോട്ടുമുള്ള പറക്കലിന് 20 ലക്ഷം രൂപ ആയി എന്നാണ് അറിയുന്നത്. ഒരു മദ്യ വ്യാപാരി ആണ് വിമാനം വാടകയ്ക്ക് എടുത്തത് എന്നുമാണ് വിവരം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →