കൊറോണ; അബൂദബിയില്‍ രണ്ട് മലയാളികള്‍ കൂടി മരിച്ചു

അബുദാബി: അബൂദബിയില്‍ കൊവിഡ് ബാധിച്ച് രണ്ട് മരണം കൂടി. തൃശൂര്‍ വലപ്പാട്ട് കരായമുട്ടം സ്വദേശി ജിനചന്ദ്രന്‍ (71 ), പാലക്കാട് മണ്ണാര്‍ക്കാട് അലനെല്ലൂര്‍ പാലക്കിഴി സ്വദേശി മുജീബ് റഹ്മാന്‍ കിഴക്കേത്തല (44) എന്നിവരാണ് തിങ്കളാഴ്ച മരിച്ചത്.

മരിച്ച ജിനചന്ദ്രന്‍ നാരായണന്റേയും മാധവിയുടേയും എന്നിവരുടെ മകനാണ്. ഭാര്യ: മനിത. മക്കള്‍: ജിത, ജിനി. സഹോദരങ്ങള്‍: പരേതനായ ബാബു, സരസു, ശശി.

മുജീബ് റഹ്മാന്റെ പിതാവ് പരേതരായ മുഹമ്മദ്. ഭാര്യ: ഉമൈദത്ത്. മക്കള്‍: മുഫല ഷെറിന്‍, അബ്ദുല്ല ബിന്‍ മുജീബ്, ഖദീജ ശിഫ. മുജീബ് റഹ്മാന്റെ ഉമ്മ ഖദീജ സന്ദര്‍ശക വിസയിലെത്തി ഒരാഴ്ച്ച മുമ്ബ് മെയ് 19 ന് അബുദബിയില്‍ മരണപ്പെട്ടിരുന്നു.

സഹോദരങ്ങള്‍: സിബയത്തുള്ള, അബ്ദുല്‍ റഹ്മാന്‍, തസ്ലീമ, ഹസീന, റഹീമ.

നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ രണ്ടും അബുദാബിയില്‍ സംസ്‌കരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →