തിരുവനന്തപുരം: എസ്.എസ്.എൽ.സി, ഹയർ സെക്കന്ററി, വി.എച്ച്.എസ്.ഇ പരീക്ഷകൾ സംബന്ധിച്ച സംശയങ്ങൾ ദൂരീകരിക്കുന്നതിനും പരാതികൾ പരിഹരിക്കുന്നതിനുമായി തിരുവനന്തപുരത്ത് ജില്ലാതല വാർറൂം സജ്ജമായി. 23 മുതൽ 30 വരെ രാവിലെ എട്ടു മുതൽ രാത്രി എട്ടു വരെ പ്രവർത്തിക്കും. സംശയ നിവാരണത്തിന് 0471-2472732, 9446504874 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.