തിരുവനന്തപുരം: 2020 ലെ അർജുന അവാർഡ്, ധ്യാൻ ചന്ദ് അവാർഡ്, രാജീവ് ഗാന്ധി ഖേൽരത്‌ന അവാർഡ്, രാഷ്ട്രീയഖേൽ പ്രോത്സാഹൻ പുരസ്‌ക്കാർ, ദ്രോണാചാര്യ അവാർഡ് എന്നിവയ്ക്ക് കേന്ദ്ര യുവജനകാര്യ മന്ത്രാലയം അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകൾ കേന്ദ്ര യുവജന മന്ത്രാലയത്തിൽ ശുപാർശ ചെയ്ത് അയക്കുന്നതിന് മേയ് 29 ന് വൈകിട്ട് അഞ്ചിനകം സെക്രട്ടറി, കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ അപേക്ഷകൾ ലഭിക്കണം. അപൂർണ്ണമായതും നിശ്ചിത തിയതിക്ക് ശേഷം ലഭിക്കുന്നതുമായ അപേക്ഷകൾ പരിഗണിക്കില്ല. അപേക്ഷയുടെ നിർദ്ദിഷ്ട മാതൃകകൾ, വിശദ വിവരങ്ങൾ എന്നിവ www.sportscouncil.kerala.gov.in ൽ ലഭ്യമാണ്. (ഫോൺ: 0471-2330167).
ബന്ധപ്പെട്ട രേഖ: https://www.prd.kerala.gov.in/ml/node/82658

