ന്യൂഡൽഹി: ജ്യോതി കുമാരി എന്ന 15 കാരി ഇന്ത്യൻ ഗ്രാമീണ ബാലിക ലോകത്തിൻറെ കണ്ണിൽ പെട്ടിരിക്കുന്നു.അവളെ പ്രകീർത്തിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുന്നത് അമേരിക്കൻ പ്രസിഡണ്ടിന്റെ മകള്‍ ഇവാൻക ട്രംപ് ആണ്. സ്നേഹത്തിൻറെയും സഹകരണത്തിൻറെയും വിരുന്നൊരുക്കിയ പെൺകുട്ടി എന്നാണ് ജ്യോതി കുമാരിയെ ഇവാൻക ട്വിറ്റർ സന്ദേശത്തിൽ വിശേഷിപ്പിച്ചിരിക്കുന്നത്.
അമേരിക്കൻ പ്രസിഡണ്ടിന്റെ മകൾ മാത്രമല്ല ഇവാൻക. വൈറ്റ് ഹൗസിലെ മുഖ്യ ഉപദേശക കൂടിയാണ്. ഇവാൻകയുടെ സന്ദേശത്തോടെ ലോകത്തെമ്പാടും എത്തുകയാണ് ഒരു ഗ്രാമീണ ദരിദ്ര ബാലികയുടെ പിതൃ സ്നേഹവും അതിനായി ഏറ്റെടുത്ത സഹനവും.

