ചെന്നൈ: പട്ടികവിഭാഗങ്ങള്‍ക്കെതിരേ വിദ്വേഷപ്രസംഗം നടത്തിയതിന് ഡിഎംകെ നേതാവും രാജ്യസഭാ അംഗവുമായ ആര്‍ എസ് ഭാരതി അറസ്റ്റില്‍. ദയാനിധിമാരനും അറസ്റ്റിലായേക്കുമെന്നു സൂചനയുണ്ട്. ഫെബ്രുവരി 15ന് തൈനാപേട്ട് ഡിഎംകെയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് ഇത്തരത്തില്‍ പ്രസംഗം നടത്തിയത്. മദ്രാസ് ഹൈക്കോടതി ജഡ്ജി അടക്കമുള്ളവരെ ജാതീയമായി അധിക്ഷേപിക്കുന്ന വിധത്തിലായിരുന്നു ഭാരതിയുടെ വിദ്വേഷപ്രസംഗം.
വിഷയത്തില്‍ ദലിത് സംഘടനയായ ആദി തമിഴര്‍ പെരവായ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. തുടര്‍ന്ന് വിഷയത്തില്‍ അന്വേഷണം നടത്താന്‍ മദ്രാസ് ഹൈക്കോടി ചെന്നൈ പൊലീസിന് നിര്‍ദേശം നല്‍കുകയായിരുന്നു. 30 ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാനും ആവശ്യപ്പെട്ടിരുന്നു. 1989 പട്ടികജാതി- പട്ടിക വര്‍ഗ നിയമപ്രകാരം ചെന്നൈ അലന്തൂരിലെ വസതിയില്‍നിന്നാണ് അറസ്റ്റ് ചെയ്തത്. അതേസമയം വിഷയത്തില്‍ ദയാനിധി മാരനെതിരേയും കേസെടുത്തിട്ടുണ്ട്.