തിരുവനന്തപുരം: 2020-ലെ ജെ.ഡി.സി പരീക്ഷകൾ മുൻ നിശ്ചയിച്ച പ്രകാരം ജൂൺ രണ്ട് മുതൽ പത്ത് വരെ നടക്കും. പരീക്ഷ പൂർണ്ണമായും കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നിയന്ത്രണങ്ങൾക്കും, മാർഗ്ഗ നിർദ്ദേശങ്ങൾക്കും വിധേയമായിട്ടായിരിക്കും. സാമൂഹ്യ അകലം പാലിച്ചും. വിദ്യാർത്ഥികൾ നിർബന്ധമായും മാസ്‌ക്ക് ധരിച്ചുമായിരിക്കും പരീക്ഷ എഴുതുക.