ഉത്തരയുടെ ഭർത്താവിന് പാമ്പുപിടുത്തക്കാരനുമായി ബന്ധം. രണ്ടു തവണ പാമ്പുകടിയേറ്റതും രണ്ടാം തവണത്തെ പാമ്പുകടിയിൽ മരണപ്പെട്ടതും സംശയകരം എന്ന് മാതാപിതാക്കൾ, പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

അഞ്ചൽ: മൂന്നു മാസത്തിനിടെ രണ്ടു തവണ വിഷപ്പാമ്പിന്റെ കടിയേൽക്കുകയും രണ്ടാം വട്ടം മരണമടയുകയും ചെയ്ത സംഭവം സംശയകരമാണ് എന്ന് കാണിച്ച് മാതാപിതാക്കൾ പോലീസിന് പരാതി നൽകി. പിതാവ് വിജയ് സേനൻ അമ്മ മണിമേഖല എന്നിവരാണ് ആണ് കൊല്ലം റൂറൽ എസ്പിക്ക് പരാതി നൽകിയത്. കൊല്ലം റൂറൽ എസ്പിക്ക് ആണ് ഉത്തരയുടെ പിതാവ് പരാതി നൽകിയിട്ടുള്ളത്. ഉത്തരയുടെ ഭർത്താവ് സൂരജിന് പാമ്പുപിടുത്തക്കാരുമായി ബന്ധമുണ്ടെന്നും തൻറെ വീട്ടിൽ വച്ച് മകൾ മൂർഖൻ പാമ്പിന്റെ കടിയേറ്റ് മരിക്കാൻ ഇടയായ സാഹചര്യം സംശയകരം ആണെന്നും പരാതിയിൽ പറയുന്നു. കേസെടുത്ത അഞ്ചൽ സിഐയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.

മെയ് മാസം ഏഴാം തീയതി ആണ് പരാതിക്ക് ആസ്പദമായ സംഭവം. അഞ്ചൽ ഏറം വെള്ളിത്തേരിൽ ഉത്തര (25) ആണ് സ്വന്തം കുടുംബ വീട്ടിൽ വച്ച് മൂർഖൻ പാമ്പിന്റെ കടിയേറ്റ് മരണമടഞ്ഞത്. ഭർത്താവ് സൂരജിനൊപ്പം കുടുംബവീട്ടിൽ എത്തിയതായിരുന്നു ഉത്തര. മാർച്ച് രണ്ടിന്‌ ഉത്തരയെ ഭർത്താവ് സൂരജിനെ അടൂർ പറക്കോട് വീട്ടിൽവച്ച് അണലി പാമ്പ് കടിച്ചിരുന്നു. മുറ്റത്തു വെച്ചാണ് കടിയേറ്റത്. മാരകവിഷം ബാധയെത്തുടർന്ന് തിരുവല്ല പുഷ്പഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ തേടിയിരുന്നു. ഉത്തരയുടെ നില അതീവ ഗുരുതരമായിരുന്നു.

ആദ്യത്തെ പാമ്പുകടിക്ക് 4 ദിവസം മുമ്പ് ഭർത്താവിൻറെ വീട്ടിലെ രണ്ടാം നിലയിലേക്കുള്ള ഗോവണി പടിയിൽ അണലി പാമ്പിനെ കണ്ടു. സൂരജ് വന്ന് ഒരു ചാക്കിലാക്കി അതിനെ എവിടെയോ കൊണ്ടുപോയി. ഉത്തര മാതാപിതാക്കളോട് ഇക്കാര്യം പറഞ്ഞിരുന്നു.

ഉത്തരയുടെ മുറിയില്‍ കണ്ടെത്തിയ മൂര്‍ഖന്‍ പാമ്പിനെ കൊന്നിട്ടിരിക്കുന്നു

ഇതിൻറെ തുടർ ചികിത്സയ്ക്കായി പുഷ്പഗിരി ആശുപത്രിയിൽ പോകുന്നതിനാണ് അഞ്ചലിലെ കുടുംബ വീട്ടിൽ വന്ന് ഇരുവരും തങ്ങിയത്. പിറ്റേന്ന് രാവിലെ ആയിരുന്നു ആശുപത്രിയിൽ പോകേണ്ടിയിരുന്നത്. ഭർത്താവിനൊപ്പം അടച്ചിട്ട എസി മുറിയിൽ ആണ് ഉത്തര ഉറങ്ങാൻ കിടന്നത്. സൂരജും ഉത്തരയും രണ്ട് കട്ടിലുകളിൽ ആണ് കിടന്നത്. രാവിലെ വിളിച്ചുണർത്താൻ ശ്രമിച്ചു. എഴുന്നേറ്റില്ല. ആശുപത്രിയിൽ എത്തിച്ചപ്പോൾ മണിക്കൂറുകൾക്ക് മുമ്പ് പാമ്പുകടിയേറ്റ് മരണം സംഭവിച്ചു എന്ന് സ്ഥിരീകരിച്ചു. മാതാപിതാക്കൾ ആദ്യം ഇത് വിശ്വസിച്ചില്ല. രണ്ടാമതും നടത്തിയ പരിശോധനയിൽ പാമ്പ് വിഷബാധയേറ്റ മരണം എന്ന് തെളിഞ്ഞു. തുടർന്ന് വീട്ടിൽ മുറിയിൽ നടത്തിയ പരിശോധനയിൽ തുണികൾക്കിടയിൽ ഒളിച്ചിരുന്ന മൂർഖൻ പാമ്പിനെ കണ്ടെത്തി. ഉറക്കത്തിൽ ഉത്തരയെ പാമ്പ് കടിച്ചു എന്ന നിരീക്ഷണത്തിലേക്ക് എല്ലാവരും എത്തിച്ചേർന്നു. പരാതി ഇല്ലാത്തതിനാൽ പ്രാഥമിക അന്വേഷണത്തിന് ശേഷം പോലീസ് പിൻവാങ്ങി.

എന്നാൽ സംശയകരമായ സാഹചര്യങ്ങൾ ഉണ്ടായിരുന്നതിനാൽ ഉത്തരയുടെ മാതാപിതാക്കൾ ഇപ്പോൾ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. ജനൽ തുറന്നിട്ടാണ് ഉറങ്ങാൻ കിടന്നത് എന്നാണ് ഉത്തരയുടെ ഭർത്താവ് പറഞ്ഞത്. ജനൽ തുറന്നിട്ടാലും മൂർഖൻ പാമ്പിന് മുറിക്കുള്ളിൽ കടന്നു കൂടാൻ കഴിയുന്ന സാഹചര്യം ഉണ്ടായിരുന്നില്ല. പാമ്പിന്‌ കയറാൻ കഴിയാത്ത വിധം ഉയരത്തിലാണ് ജനൽ. മാത്രമല്ല നല്ല ചൂടുള്ള ദിവസം എസി ഉള്ള മുറിയിൽ അത് ഉപയോഗിക്കാതെ ജനൽ തുറന്നിട്ടു എന്ന് വ്യാഖ്യാനം സംശയകരമായിരുന്നു. വിഷപ്പാമ്പു കടിച്ചാല്‍ കഠിനമായ കടച്ചിലും വേദനയും ഉണ്ടാകും. ഉത്തര ഉണരുകയോ നിലവിളിക്കുകയോ ചെയ്തിച്ചില്ല. ഇത് അസ്വഭാവികമാണ്. മുറിയില്‍ യാതൊന്നും സംഭവിച്ചിട്ടില്ല എന്നാണ് സൂരജ് പറഞ്ഞത്. ഉറങ്ങി കിടക്കുന്ന ഉത്തരയെ വിളിച്ചുണര്‍ത്താതെ അയാള്‍ മുറിവിട്ടു പോയി. മാതാവാണ് മുറിയില്‍ വന്ന് മകളെ ഉണര്‍ത്താന്‍ ശ്രമിച്ചത്.

ഭർത്താവിൻറെ വീട്ടിൽ വച്ച് പാമ്പുകടിയേറ്റ സാഹചര്യവും സംശയകരമായിരുന്നു. സൂരജിന്‌ പാമ്പുപിടുത്തക്കാരനുയി ബന്ധവും അടുപ്പവും ഉണ്ടായിരുന്നു എന്നാണ് ഇപ്പോൾ പുറത്തുവരുന്നത്. ഉത്തരയ്ക്ക് വിവാഹ സമയത്ത് നൽകിയ സ്വർണാഭരണങ്ങൾ കാണാനില്ല എന്ന വിവരവും മാതാപിതാക്കൾ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. രണ്ടു വര്‍ഷം മുമ്പായിരുന്നു ഉത്തരയുടെ വിവാഹം. ഒരു വയസുള്ള മകനുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →