വണ്ടിക്കാർ അറുത്തു വാങ്ങുന്നു,പോലീസുകാർ പിഴിഞ്ഞെടുക്കുന്നു; വീടണയാൻ വെപ്രാളപ്പെടുന്ന കുടിയേറ്റ തൊഴിലാളികളുടെ മേൽ മനുഷ്യത്വരഹിതമായ ചൂഷണങ്ങൾ .

ന്യൂഡൽഹി: നാടണയാൻ വേണ്ടി വെപ്രാളപ്പെടുന്ന കുടിയേറ്റ തൊഴിലാളികളുടെ മേൽ മനുഷ്യത്വരഹിതമായ ചൂഷണങ്ങൾ ആണ് ഉടനീളം അരങ്ങേറുന്നത്. ആന്ധ്രാപ്രദേശിൽ നിന്നും കാശ്മീരിലേക്ക് കുടിയേറ്റ തൊഴിലാളികളെയുമായി പോയ ബസ് ചാർജ് വാങ്ങിയ ഒരു ലക്ഷത്തി എൺപതിനായിരം രൂപയാണ്. പുട്ടപർത്തിയിൽ ആണ് എൺപത്തി തൊഴിലാളികളെ നാട്ടിൽ എത്തിക്കുന്നതിന് ഇത്രയും വലിയ തുക വാങ്ങിയ സംഭവം. ജോലിസ്ഥലത്ത് പണിയില്ല ഭക്ഷണമില്ല. രോഗബാധയുടെ ഭീഷണികൾ ഒരുവശത്ത്. സ്വന്തം പട്ടിണിക്ക് പുറമേ വരൂമാനം ഇല്ലാതായതോടെ വീട് കുഴപ്പത്തിലായതിന്റെ ആകുലതകൾ മറുവശത്ത്. ഇതിനെല്ലാം നടുവിലാണ് ഏതു മാർഗത്തിലും വീട് അണയുവാൻ ഒരു കുടിയേറ്റ തൊഴിലാളി തീരുമാനിക്കുന്നത്. മുമ്പിൽ കാത്തിരിക്കുന്നത് വണ്ടിക്കാരൻ തുടങ്ങി വഴിയിൽ പോലീസുകാരൻ വരെയുള്ളവരുടെ തട്ടിപ്പും ചൂഷണവുമാണ്. അനധികൃതമായി സഞ്ചരിക്കുന്നവർ എന്നപേരിൽ പോലീസിൽ നിന്ന് തല്ലും കിട്ടാറുണ്ട്.

ഒരു ലക്ഷത്തി എമ്പതിനായിരം രൂപ യാത്രക്കൂലി കാണിക്കുന്ന ബില്‍

പുട്ടപർത്തിയിൽ നിന്ന് പുറപ്പെട്ട് പലർക്കും കൂലി കൊടുക്കാൻ ഉണ്ടായിരുന്നില്ല. സ്വന്തമായുണ്ടായിരുന്ന ചില ഉപകരണങ്ങൾ വിറ്റുപെറുക്കി ആണ് അതിനുള്ള പണം കണ്ടെത്തിയത്. 20 വർഷത്തിലധികമായി പുട്ടപർത്തിയിൽ ജോലിചെയ്തിരുന്നവരുടെ മടങ്ങിപ്പോക്കാണ്‌ ഈവിധം ഇല്ലായ്മകളുടെ കഥ പറയുന്നത്. 20 വർഷം ജോലി ചെയ്തിട്ടും മടങ്ങി പോകേണ്ടി വന്നപ്പോൾ കയ്യിൽ ഒന്നും ഇല്ലായിരുന്നു എന്നതാണ് സത്യം.

അതേസമയം ബസ് ടിക്കറ്റ് ലഭിക്കാൻ പോലീസ് പണം വാങ്ങിയ സംഭവങ്ങളും പരാതി ആയിട്ടുണ്ട്. ടിക്കറ്റ് എടുക്കുന്നതിന്‌ പടി കൊടുക്കേണ്ട ഗതികേടിലാണ് പലസ്ഥലങ്ങളിലും തൊഴിലാളികൾ. കുടിയേറ്റ തൊഴിലാളികളുടെ ദുരിതങ്ങളിൽ നിന്ന് നാല് കാശ് ഉണ്ടാക്കാൻ കിട്ടിയ അവസരമായാണ്‌ പലരും ഇതിനെ വിനിയോഗിക്കുന്നത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →