രണ്ടു സ്ത്രീകളെ ക്ഷേത്രത്തിനടുത്ത് തടവില്‍ പാര്‍പ്പിച്ച് മുഖ്യപൂജാരിയുടെ പീഡനം

അമൃത്‌സര്‍: രണ്ട് സ്ത്രീകളെ ക്ഷേത്രത്തിനടുത്ത് തടവില്‍ പാര്‍പ്പിച്ച് മുഖ്യപൂജാരിയും സഹപൂജാരിയും ചേര്‍ന്ന് പീഡനം നടത്തിയെന്ന കേസില്‍ പഞ്ചാബിലെ അമൃത്‌സറിലെ രാം തിറാത്ത് ക്ഷേത്രത്തിലെ പ്രധാന പൂജാരിയെയും മറ്റൊരു പൂജാരിയെയും പൊലീസ് അറസ്റ്റ് ചെയ്തു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ റെയ്ഡിനിടെയാണ് അറസ്റ്റ്. സ്ത്രീകളെ രക്ഷപ്പെടുത്തി. തങ്ങളെ നിയമവിരുദ്ധമായി തടവിലാക്കിയതായും പുരോഹിതനും കൂട്ടരും തുടര്‍ച്ചയായി പീഡിപ്പിക്കുന്നതായും സ്ത്രീകള്‍ രണ്ടുപേരും പഞ്ചാബ് സംസ്ഥാന പട്ടികജാതി കമ്മീഷന്‍ അംഗം ടാര്‍സെം സിങ്ങിന് അയച്ച കത്തില്‍ പരാതിപ്പെട്ടു. തുടര്‍ന്ന് പൊലീസിന്റെ അന്വേഷണറിപ്പോര്‍ട്ട് പ്രകാരം കമ്മീഷന്‍ അംഗം ഇതേക്കുറിച്ച് പരാതി നല്‍കിയപ്പോഴാണ് സംഭവം പുറത്തായത്.

പൂജാരിമാര്‍ രണ്ട് സ്ത്രീകളെയും ക്ഷേത്രപരിസരത്ത് അനധികൃതമായി തടവില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ എസ്പി അമന്ദീപ് കൗര്‍, ഡിഎസ്പി ഗുര്‍പര്‍ത്താപ് സിംഗ് സഹോട്ട എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തെ അവിടേക്ക് അയയ്ക്കുകയായിരുന്നു. സ്ത്രീകളുടെ പരാതികളുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ശിക്ഷാനിയമം 376, 346, 379, 509/34 വകുപ്പുകള്‍ പ്രകാരം ബലാത്സംഗത്തിനും അനധികൃത തടങ്കലിനും കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതികളെ ചോദ്യംചെയ്യല്‍ തുടരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →