ന്യൂഡല്‍ഹി: രാഷ്ട്രപതിഭവനിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥന് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫ് പൊലീസ് പദവിയിലുള്ള ഉദ്യോഗസ്ഥനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. എസിപിയുടെ കാര്യാലയം രാഷ്ട്രപതിഭവന് ഉള്ളിലാണു പ്രവര്‍ത്തിക്കുന്നത്. ഉദ്യോഗസ്ഥന് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹവുമായി സമ്പര്‍ക്കം നടത്തിയ ഉദ്യോഗസ്ഥരെ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. രോഗം സ്ഥിരീകരിച്ച പോലീസ് ഉദ്യോഗസ്ഥനെ ഡല്‍ഹിയിലെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിട്ടുണ്ട്.