മാള(തൃശൂര്‍): ബൈക്ക് മോഷണസംഘത്തെ പിടികൂടി. തൃശൂര്‍ ജില്ലയിലെ നാല് ഇടങ്ങളില്‍നിന്നായി ബൈക്കുകള്‍ മോഷ്ടിച്ച് പണയംവയ്ക്കുകയും വില്‍പന നടത്തുകയും ചെയ്ത കേസിലാണ് കൊടുങ്ങല്ലൂര്‍ വെമ്പല്ലൂര്‍ സ്വദേശി തയ്യില്‍ സൗരവ് (23), മേത്തല എല്‍ത്തുരുത്ത് സ്വദേശി തലപ്പിള്ളി അമല്‍ദേവ് (23), എറിയാട് ഉണ്ണിയമ്പാട്ട് ഹസീബ് (26), കോട്ടപ്പുറം സ്വദേശി എടപ്പിള്ളി മാലിക് (18) എന്നിവരെ സിഐ സജിന്‍ ശശിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. പൊയ്യ, പൂവത്തുശ്ശേരി, അഷ്ടമിച്ചിറ, കൊമ്പൊടിഞ്ഞാമാക്കല്‍ എന്നീ സ്ഥലങ്ങളില്‍നിന്നാണ് വിലകൂടിയ ബൈക്കുകള്‍ ഇവര്‍ മോഷ്ടിച്ചത്. ഇവരില്‍നിന്ന് രണ്ട് ബൈക്കുകളും ഒരു ബൈക്കിന്റെ കുറേ ഭാഗങ്ങളും കണ്ടെടുത്തു.
ബൈക്ക് മോഷണസംഘത്തെ പിടികൂടി
