തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ പരീക്ഷാ കണ്‍ട്രോളര്‍ നടത്തുന്ന ത്രിവല്‍സര എന്‍ജിനിയറിങ് ഡിപ്ലോമ പരീക്ഷയുടെ രജിസ്‌ട്രേഷന്‍ പുനരാരംഭിച്ചു. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ മേയ് 22ന് മുന്‍പ് പൂര്‍ത്തിയാക്കും. റിവിഷന്‍ (2015), റിവിഷന്‍ (2010) സ്‌കീമുകളിലെ അര്‍ഹരായ എല്ലാ വിദ്യാര്‍ഥികളും (എല്ലാ സെമസ്റ്ററുകളും 1 മുതല്‍ 6 വരെ) ഈ കാലയളവില്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി പരീക്ഷാ കേന്ദ്രം ഉറപ്പാക്കണം. കോവിഡ് 19 പശ്ചാത്തലത്തില്‍ വിദ്യാര്‍ഥികള്‍ക്ക് അവരുടെ വാസസ്ഥലത്തിന് സമീപത്തെ പോളിടെക്‌നിക്ക് കോളേജിലേക്ക് പരീക്ഷാ കേന്ദ്രം മാറ്റുന്നതിന് അവസരം ഉണ്ടായിരിക്കും. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടപടികളോടൊപ്പം പരീക്ഷാകേന്ദ്രം തെരഞ്ഞെടുക്കണം. പരീക്ഷാ ഫീസ് അടയ്ക്കുന്നതിനുള്ള സമയം നീട്ടിയിട്ടുണ്ട്. പരീക്ഷാര്‍ഥികള്‍ കോഴ്‌സ് വിജയകരമായി പൂര്‍ത്തീകരിച്ച് സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റുന്ന അവസരത്തിലോ അടുത്ത പരീക്ഷയുടെ രജിസ്‌ട്രേഷന്‍ സമയത്തോ (ഏതാണോ ആദ്യം എന്ന രീതിയില്‍) ഫീസ് അടയ്ക്കണം. രജിസ്‌ട്രേഷന്‍ ഫോം സ്ഥാപനത്തില്‍ സമര്‍പ്പിക്കേണ്ട സപ്ലിമെന്ററി വിദ്യാര്‍ഥികള്‍ക്കും നിലവില്‍ റോളിലുള്ള എല്ലാ റെഗുലര്‍ വിദ്യാര്‍ഥികള്‍ക്കും രജിസ്‌ട്രേഷന്‍ അനുവദിക്കും. ഹാജര്‍ നിബന്ധനകളില്‍ ഇളവു വരുത്തിയിട്ടുണ്ട്.
റിവിഷന്‍ (2015) സ്‌കീമില്‍ ഉള്‍പ്പെട്ട ആറാം സെമസ്റ്റര്‍ (റെഗുലര്‍/ സപ്ലിമെന്ററി), ഒന്നു മുതല്‍ അഞ്ച് വരെ സെമസ്റ്ററുകളിലെ സപ്ലിമെന്ററി പരീക്ഷകള്‍ ജൂണില്‍ ഒന്നാം ഘട്ടമായി നടത്തും. റിവിഷന്‍ (2010) സ്‌കീമിലെ പരീക്ഷകളും റിവിഷന്‍ (2015) ലെ 2, 4 സെമസ്റ്റര്‍ പരീക്ഷകളും അടുത്ത ഘട്ടത്തില്‍ നടത്തും.
ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കാന്‍ സാങ്കേതിക ബുദ്ധിമുട്ടുള്ള അപേക്ഷകര്‍ 04712775443, 2775444 എന്നിവയില്‍ വിളിക്കണം. april.2020exam@gmail.com എന്ന ഇമെയില്‍ മുഖേനയും സഹായം തേടാം.
ബന്ധപ്പെട്ട രേഖ: https://www.prd.kerala.gov.in/ml/node/82114