കൊറോണാ ഭേദമായി വീട്ടിലെത്തിയ ജനപ്രതിനിധിയെ പാമ്പുകടിച്ചു

താനെ: കോവിഡ്19 വൈറസില്‍നിന്ന് സുഖംപ്രാപിച്ച് വീട്ടിലേക്ക് മടങ്ങിയ മഹാരാഷ്ട്ര നിയമസഭാ കൗണ്‍സില്‍ അംഗം പാമ്പുകടിയേറ്റ് വീണ്ടും ആശുപത്രിയിലായി. താനെയില്‍നിന്നുള്ള ശിവസേന അംഗത്തിനാണ് പാമ്പിന്റെ കടിയേറ്റത്. ഇതേതുടര്‍ന്ന് മുലുന്ദിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അശുപത്രി അധികൃതരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മേയ് എട്ടിനാണ് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. രോഗം ഭേദമായതിനെ തുടര്‍ന്ന് വെള്ളിയാഴ്ച ആശുപത്രിവിട്ട അദ്ദേഹം യേയൂരിലെ ബംഗ്ലാവിലേക്കാണ് മടങ്ങിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →