ന്യൂഡല്‍ഹി: ഡു വീ (58) ആണ് ടെൽ അവീവിന് വടക്കുള്ള താമസസ്ഥലത്ത് ഞായറാഴ്ച മരിച്ച നിലയിൽ കാണപ്പെട്ടതെന്ന് ഇസ്രായേലിൻറെ വിദേശകാര്യ വകുപ്പും പോലീസും അറിയിച്ചു. മരണ കാരണം എന്താണെന്ന് പോലീസ് വെളിപ്പെടുത്തിയിട്ടില്ല. അന്വേഷണം നടക്കുന്നു എന്നാണ് അറിയിച്ചത്.
കൊറോണ വൈറസ് വ്യാപനത്തിന് ഇടയിൽ ശിൽപശാലയിലാണ് ഡു വീയെ ഇസ്രായേലിലെ അംബാസിഡറായി ചൈനീസ് സർക്കാർ നിയമിച്ചത്. തൊട്ടുമുൻപ് ഉക്രൈനിൽ ചൈനീസ് പ്രതിനിധിയായിരുന്നു. ഭാര്യയും ഒരു മകനും അദ്ദേഹത്തിന് ഉണ്ട് . അവർ ഇസ്രായേലിൽ ഉണ്ടായിരുന്നില്ല.

