നോണ്‍ ബാങ്കിങ് ഫിനാന്‍സ് കമ്പനികളുടെ വായ്പകള്‍ക്കും മൊറോട്ടോറിയം നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നല്‍കിയ ഹര്‍ജിയില്‍ റിസര്‍വ് ബാങ്കിനും കേന്ദ്ര സര്‍ക്കാരിനും സുപ്രീംകോടതി നോട്ടീസ് അയച്ചു

ന്യൂഡല്‍ഹി: നോണ്‍ ബാങ്കിങ് ഫിനാന്‍സ് കമ്പനികളുടെ വായ്പകള്‍ക്ക് മൊറോട്ടോറിയം ബാധകമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനും റിസര്‍വ് ബാങ്കിനും നോട്ടീസ് അയച്ചു. കോണ്‍ഫെഡറേഷന്‍ ഓഫ് റിയല്‍ എസ്റ്റേറ്റ് ഡെവലപ്പേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ആണ് പരാതിക്കാര്‍. നോണ്‍ ബാങ്കിങ് ഫിനാന്‍സ് കമ്പനികള്‍ക്ക് മൊറട്ടോറിയം ലഭിക്കുവാന്‍ അര്‍ഹതയുണ്ടോ, അതില്‍ തീരുമാനം എടുക്കുവാനുള്ള വിവേചന അധികാരം ബാങ്കുകള്‍ക്ക് ഉണ്ടോ എന്നീ കാര്യങ്ങളില്‍ വ്യക്തത വരുത്തണം എന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ജസ്റ്റിസുമാരായ എ എല്‍ നാഗേശ്വരറാവു, സഞ്ജയ് കിഷന്‍ കൗള്‍, ബി.ആര്‍ ഗവായി എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പറഞ്ഞിരിക്കുന്നത് നോണ്‍ ബാങ്കിങ് ഫിനാന്‍സ് കമ്പനികള്‍ക്ക് അര്‍ഹതയുണ്ട് എന്നാണ്. എന്നാല്‍ കേസ് കോടതിയില്‍ എത്തിയപ്പോള്‍ അത് ബാങ്കുകളുടെ വിവേചന അധികാരമാണ് എന്ന് പറഞ്ഞു. നോണ്‍ ബാങ്കിങ് ഫിനാന്‍സ് കമ്പനികള്‍ക്ക് വന്‍ തുക വായ്പ ഉണ്ട്. മൊറോട്ടോറിയത്തിന്റെ ആനുകൂല്യങ്ങള്‍ നല്‍കുവാന്‍ ചില ബാങ്കുകള്‍ വിസമ്മതിക്കുകയാണ്. ഹര്‍ജിക്കാര്‍ക്കുവേണ്ടി ഹാജരായ ഹരീഷ് സാല്‍വെ ബോധിപ്പിച്ചു. മൊറോട്ടോറിയത്തിന് അര്‍ഹതയുണ്ടോ ഉണ്ടോ, അത് തീരുമാനിക്കാനുള്ള വിവേചനാധികാരം ബാങ്കിനാണോ എന്ന കാര്യത്തില്‍ വ്യക്തത വേണം എന്ന അഭിഭാഷകന്‍ അഭ്യര്‍ത്ഥിച്ചു. റിസര്‍ബാങ്ക്, സെബി, ധനകാര്യവകുപ്പ് എന്നിവയുടെ നിര്‍ദ്ദേശങ്ങള്‍ക്ക് വിധേയമായി ആയിരിക്കും മൊറട്ടോറിയം നടപ്പാക്കുന്നത് എന്ന് അറിയിച്ചു. ഈ കാര്യത്തില്‍ സമ്പൂര്‍ണ്ണ വ്യക്തതയോടെ കോടതിയില്‍ സത്യവാങ്ങ്മൂലം സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചുകൊണ്ട് കോടതി ഉത്തരവായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →