കോവിഡ് ബാധിച്ച് കുടുംബത്തിലെ മുഴുവൻ അംഗങ്ങളും മരണപ്പെട്ട വേദനയിൽ സൗദി പൗരൻ

റിയാദ്: കൊവിഡ് ബാധിച്ച് കുടുംബത്തിലെ മുഴുവന്‍ അംഗങ്ങളും നഷ്ടപ്പെട്ട വേദനയില്‍ ഒരു സൗദി പൗരന്‍. ഹുസയ്ന്‍ മുസാഅദ് അല്‍മാനിയാണ് ദുഃഖം കടിച്ചമര്‍ത്തി കഴിയുന്നത്. ഇദ്ദേഹത്തിന്റെ മാതാവും സഹോദരിയും സഹോദരനും സഹോദരഭാര്യയും ഇവരുടെ രണ്ടു മക്കളുമാണ് കൊവിഡിന്റെ തേര്‍വാഴ്ചയില്‍ മരണപ്പെട്ടത്. രാജ്യത്തെ വൈറസ് മരണത്തില്‍ ഏറെ നടുക്കമുണ്ടാക്കിയ സംഭവമാണിത്.

കുട്ടിയിലാണ് ആദ്യം വൈറസ് ബാധ കണ്ടെത്തിയത്. എന്നാല്‍, എവിടെ നിന്നാണ് രോഗം പിടിപെട്ടതെന്നു വ്യക്തമല്ല. രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ട മകനെ ആശുപത്രിയിലെത്തിച്ചു. പരിശോധനയില്‍ കൊറോണയാണെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കുട്ടിയെ ഐസൊലേഷനിലാക്കി. വൈകാതെ മുസാഅദിനും രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടു. മുസാഅദിന്റെ ഭാര്യക്കും മകള്‍ക്കും മാതാവിനും സഹോദരിക്കും കൊറോണ ബാധിച്ചതായി പരിശോധനകളില്‍ ബോധ്യപ്പെട്ടു. ഇവരെല്ലാവരും മരണപ്പെട്ടതായും ഹുസയ്ന്‍ അല്‍മാനി പറഞ്ഞു. വിദ്യാഭ്യാസ മേഖലയില്‍ സൂപ്പര്‍വൈസറാണ് ഇദ്ദേഹം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →