കോവിഡ് 19നു എതിരെയുള്ള പോരാട്ടത്തിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥക്ക് ഉണർവ് പകരാൻ പ്രഖ്യാപിച്ച ‘ആത്മനിര്‍ഭര്‍ ഭാരത് അഭിയാനുമായി ബന്ധപ്പെട്ട് കേന്ദ്ര ധനകാര്യ മന്ത്രി ശ്രീമതി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിലെ മൂന്നാംഘട്ട പ്രഖ്യാപനത്തിൽ കൃഷിക്കും അനുബന്ധ മേഖലകളിലുള്ളവർക്കും വേണ്ടിയുള്ള കാര്യങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പതിനൊന്ന് പദ്ധതികളാണ് കാർഷികമേഖലയ്ക്കായി ഇന്ന് പ്രഖ്യാപിച്ചത്. എട്ട് പദ്ധതികൾ കാർഷികമേഖലയുടെ അടിസ്ഥാന വികസനത്തിനും മൂന്നെണ്ണം ഭരണപരമായ മാറ്റങ്ങളുമാണ്.
ഇന്നത്തെ പ്രഖ്യാപനങ്ങൾ
- കാർഷിക മേഖലയുടെ അടിസ്ഥാന വികസനത്തിന് ഒരു ലക്ഷം കോടി
- വിളകളുടെ സംഭരണം മെച്ചപ്പെടുത്താൻ തുക
- മത്സ്യതൊഴിലാളികൾക്ക് ഇരുപതിനായിരം കോടി
- മത്സ്യ ഉത്പാദനം വർദ്ധിപ്പിക്കും
- ഭക്ഷ്യസംസ്‌കരണ യൂണിറ്റുകൾക്ക് 10,000 കോടി രൂപ
- രാജ്യാന്തര ബ്രാൻഡുകളുടെ വികസനചത്തിന് സംസ്ഥാനങ്ങൾക്ക് പ്രാദേശിക ക്ലസ്റ്റർ രൂപീകരിക്കാം
- വനിത ക്ലസ്റ്ററുകൾക്ക് ഊന്നൽ നൽകും
- കയറ്റുമതിക്ക് സർക്കാർ സഹായം
- ക്ഷീര സഹകരണ സംഘങ്ങൾക്ക് 5,000 കോടി
- പാൽ സംസ്ക്കരണ മേഖലയിൽ സ്വകാര്യ നിക്ഷേപത്തിന് പിന്തുണ
- രോഗ പ്രതിരോധ കുത്തിവയ്പ്പുകൾ 53 കോടി കന്നുകാലികൾക്ക് നൽകും
- മൃഗസംരക്ഷണ മേഖലയ്ക്കായി 13,343 കോടി രൂപ
- പശുക്കളുടെ കുളമ്പു രോഗം നിയന്ത്രിക്കാൻ ദേശിയ പദ്ധതി
- മൃഗസംരക്ഷണ പരിപാലന മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 15,000 കോടി
- ഗംഗതീരത്ത് ഔഷധസസ്യ കൃഷിക്ക് 808 ഹെക്‌ടർ ഇടനാഴി
- ഔഷധ സസ്യങ്ങളുടെ കൃഷിക്ക് 4,000 കോടി രൂപ നീക്കിവയ്ക്കും
- ഔഷധങ്ങളുടെ വിതരണത്തിന് ദേശിയ ശൃംഖലയുണ്ടാക്കും
- തേനീച്ച വളർത്തൽ പദ്ധതികൾക്ക് 500 കോടി രൂപ