200 കോടി രൂപ വരെയുള്ള ടെൻഡറുകൾ ഇനി രാജ്യത്തിനുള്ളിൽ നിന്ന് മാത്രം.

  • 200 കോടി രൂപ വരെയുള്ള ടെൻഡറുകൾ ഇനി രാജ്യത്തിനുള്ളിൽ നിന്ന് മാത്രമേ സ്വീകരിക്കുകയുള്ളൂ. ആഗോള കരാർകാരുമായി ഉണ്ടായിരുന്ന മത്സരത്തിൽ നിന്ന് ഇന്ത്യൻ യൂണിറ്റുകൾക്ക് സംരക്ഷണം ഇതിലൂടെ ലഭിക്കും.
  • തൊഴിലാളികൾക്ക് ആശ്വാസം നൽകുന്ന പദ്ധതികൾക്കായും പാക്കേജിൽ പണം മാറ്റിവെച്ചിട്ടുണ്ട് .കച്ചവടക്കാരെയും തൊഴിലാളികളെയും ഇ പി എഫ് പദ്ധതിയിലൂടെ സഹായിക്കുന്നതിനായി 2500 കോടി രൂപ മാറ്റി വെച്ചിട്ടുണ്ട്. അടുത്ത മൂന്നു മാസത്തെ വിഹിതം അടയ്ക്കുന്നതിനായിരിക്കും ഈ പണം വിനിയോഗിക്കുക. 3.67 ലക്ഷം സ്ഥാപനങ്ങളെയും 72.22 ലക്ഷം തൊഴിലാളികളെയും ഇതിലൂടെ സഹായിക്കും.
  • ബിസിനസ്സുകാരുടെയും തൊഴിലാളികളുടെയും ഇ പി എഫ് വിഹിതം അടുത്ത 3 മാസത്തേക്ക് കുറവ് ചെയ്ത ഇനത്തിൽ 6750 കോടി രൂപയുടെ ലിക്വിഡിറ്റി സപ്പോർട്ട് സർക്കാർ നൽകും.
  • നോൺ ബാങ്കിംഗ് ഫൈനാൻസ് കമ്പനികൾ, ഹൗസിംഗ് ഫിനാൻസ് കമ്പനികൾ, എം എഫ് ഐകൾ എന്നീ വിഭാഗം സ്ഥാപനങ്ങളുടെ പ്രത്യേക ലിക്വിഡിറ്റി സ്കീമിന് മുപ്പതിനായിരം കോടി രൂപ സർക്കാർ മാറ്റി വയ്ക്കും.
  • സെക്യൂരിറ്റികൾക്ക് ഇന്ത്യ സർക്കാർ പൂർണ്ണ ഗ്യാരണ്ടി നൽകും.
  • നോൺ ബാങ്കിങ് ഫിനാൻസ് കമ്പനികളുടെ പാർഷ്യൽ ക്രെഡിറ്റ് ഗ്യാരണ്ടി സ്ക്കീമിനായി 45,000 കോടി രൂപ ഉണ്ട് .
  • ഊർജ്ജ വിതരണ കമ്പനികളുടെ ലിക്വിഡിറ്റി ഇൻജെക്ഷനു വേണ്ടി 90,000 കോടി രൂപ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
  • സർക്കാരിൻറെ കരാറുകൾ ഏറ്റെടുത്തു ചെയ്യുന്ന ആളുകൾക്ക് ജോലികൾ പൂർത്തീകരിക്കുന്നതിനുള്ള കാലാവധി ആറ് മാസം കൂടി നീട്ടി കൊടുക്കും.
  • റിയൽ എസ്റ്റേറ്റ് പ്രോജക്ടുകളുടെ രജിസ്ട്രേഷനും പൂർത്തീകരണത്തിനും ഉള്ള തീയതി നീട്ടി കൊടുക്കും.
  • ചാരിറ്റബിൾ ട്രസ്റ്റുകൾ,പാർട്ടി ഷിപ് സ്ഥാപനങ്ങൾ , കോ ഓപ്പറേറ്റീവുകൾ ഇവയ്ക്കെല്ലാം ലഭിക്കാനുള്ള റീ ഫണ്ടുകൾ ഉടനെ കൊടുത്തു തീർക്കും.
  • കൊറോണ പാക്കേജിലൂടെ രാജ്യത്ത് അനുഭവപ്പെടുന്ന ഇന്ന് സാമ്പത്തിക ഞെരുക്കത്തിന് തൊഴിൽ സംബന്ധമായ അരക്ഷിതത്വത്തിനും പരിഹാരം ഉണ്ടാക്കുവാൻ കഴിയുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.
Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →