മൂന്നാര്‍: വരയാടുകളുടെ പ്രസവകാലം കഴിഞ്ഞപ്പോള്‍ ഇരവികുളത്ത് ആട്ടിന്‍കുട്ടികളുടെ സമൃദ്ധി. ഇരവികുളത്ത് ഇത്തവണ 110 വരയാടിന്‍ കുട്ടികള്‍ പിറന്നെങ്കിലും അവയെ കാണാനും വന്യമായ സൗന്ദര്യം ആസ്വദിക്കാനും വിനോദസഞ്ചാരികളില്ല. മഞ്ഞും മഴയും കുളിരും ആസ്വദിച്ച് തുള്ളിച്ചാടുകയാണ് വരയാടിന്‍ കണ്മണികള്‍. അവയ്ക്ക് സുരക്ഷയൊരുക്കി തള്ളയാടുകളും ഒപ്പമുണ്ട്.
തമിഴില്‍ വരൈ എന്നാല്‍ പാറ എന്നാണര്‍ഥം. പാറയുടെ മുകളില്‍ അനായാസം കയറുകയും കുതിച്ചോടുകയും തുള്ളിച്ചാടുകയും ചെയ്യുന്നതുകൊണ്ടാണ് ഇവയ്ക്ക് വരൈയാട് എന്നുപറയുന്നത്. മലയാളത്തില്‍ വരയാട് എന്നായി. നീലഗിരി താര്‍ എന്നാണ് ഇവയുടെ ശരിയായ പേര്.
ശരാശരി 80 കുഞ്ഞുങ്ങളാണ് പ്രതിവര്‍ഷം രാജമലയില്‍ പിറന്നിരുന്നതെങ്കില്‍ ഇത്തവണ പിറന്നത് 110 എണ്ണമാണെന്ന് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍ ലക്ഷ്മി പറഞ്ഞു.
ശരാശരി 80 കുഞ്ഞുങ്ങളാണ് പ്രതിവര്‍ഷം രാജമലയില്‍ പിറന്നിരുന്നതെങ്കില്‍ ഇത്തവണ പിറന്നത് 110 എണ്ണമാണെന്ന് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍ ലക്ഷ്മി പറഞ്ഞു. പാറക്കൂട്ടങ്ങളും പുല്‍മേടുകളും കുറ്റിച്ചെടികളും നിറഞ്ഞ മേഖലയാണ് ഇവയ്ക്ക് ജീവിതം ഏറെയിഷ്ടമെങ്കിലും ഉള്‍വനത്തിലാണ് സാധാരണ വരയാടുകള്‍ പ്രസവിക്കുക. എന്നാല്‍, ഇക്കുറി വരയാടുകള്‍ പ്രസവത്തിനായി വനത്തിനുള്ളിലേക്ക് പോയിട്ടില്ലെന്നും ദേശീയോദ്യാന പരിസരത്തുതന്നെയാണ് മിക്കതും പ്രസവിച്ചതെന്നും വാര്‍ഡന്‍ വ്യക്തമാക്കി. ഇതുമൂലം വന്യമൃഗങ്ങളുടെ ആക്രമണങ്ങളില്‍ കുഞ്ഞുങ്ങള്‍ കാര്യമായി നഷ്ടപ്പെട്ടിട്ടില്ലെന്നും ലക്ഷ്മി കൂട്ടിച്ചേര്‍ത്തു.
വരയാടുകളുടെ പ്രജനന കാലമാവുമ്പോള്‍ രാജമല ദേശീയോദ്യാനം സാധാരണ അടച്ചിടുക പതിവുണ്ട്. ഈ സമയത്ത് വിനോദസഞ്ചാരികള്‍ക്ക് അങ്ങോട്ട് പ്രവേശനം അനുവദിക്കുകയില്ല. ആടുകള്‍ക്ക് മനുഷ്യരുടെ സാമീപ്യം ബുദ്ധിമുട്ട് ആവാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.
ഒക്ടോബര്‍ മുതല്‍ ജനുവരിവരെയാണ് വരയാടുകളെ കാണാനും പ്രകൃതിഭംഗി ആസ്വദിക്കാനുമായി സഞ്ചാരികള്‍ കൂടുതലായി എത്തിയിരുന്നത്.
ഒക്ടോബര്‍ മുതല്‍ ജനുവരിവരെയാണ് വരയാടുകളെ കാണാനും പ്രകൃതിഭംഗി ആസ്വദിക്കാനുമായി സഞ്ചാരികള്‍ കൂടുതലായി എത്തിയിരുന്നത്. വടക്കേ ഇന്ത്യയില്‍നിന്നും വിദേശത്തുനിന്നും വരെ വരയാടുകളെയും വരയാടിന്‍ കുഞ്ഞുങ്ങളെയും കാണാനും അടുത്തറിയാനും ടൂറിസ്റ്റുകള്‍ എത്തിയിരുന്നു. ശരാശരി നാലുലക്ഷം വിനോദസഞ്ചാരികളാണ് വര്‍ഷംതോറും ദേശീയോദ്യാനത്തില്‍ എത്തിയിരുന്നത്. എന്നാല്‍, കഴിഞ്ഞ സീസണില്‍ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടായി. പ്രളയത്തെ തുടര്‍ന്ന് ഇരവികുളത്തേക്കുള്ള റോഡുകള്‍ മിക്കതും തകര്‍ന്നതും മൂന്നാറിലെ ചെറിയപുഴ പാലം ഒലിച്ചുപോയതും ടൂറിസ്റ്റുകളുടെ വരവിനെ പ്രതികൂലമായി ബാധിച്ചു. വനംവകുപ്പിന്റെ ബസുകള്‍ സജ്ജമാക്കിയാണ് കഴിഞ്ഞ സീസണില്‍ കുറേയെങ്കിലും ടൂറിസ്റ്റുകളെ ഉദ്യാനത്തില്‍ എത്തിച്ചത്.
കഴിഞ്ഞവര്‍ഷം നടത്തിയ സര്‍വേയില്‍ രാജമല, മൂന്നാര്‍, മറയൂര്‍, മാങ്കുളം ഡിവിഷനുകളില്‍ 1101 വരയാടുകളെ കണ്ടെത്തിയിരുന്നു. 730 വരയാടുകളെ രാജമലയില്‍ മാത്രം കണ്ടെത്തി. മീശപ്പുലിമലയില്‍ 270 എണ്ണത്തെയും.
മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ലക്ഷ്മിയുടെ നേതൃത്വത്തില്‍ 18 വനംവകുപ്പ് ഉദ്യോഗസ്ഥരും 70 വാച്ചര്‍മാരും ചേര്‍ന്നാണ് അഞ്ചുദിവസം നീണ്ടുനിന്ന സര്‍വേ ഏപ്രില്‍ 20ന് ആരംഭിച്ചത്. കഴിഞ്ഞവര്‍ഷം നടത്തിയ സര്‍വേയില്‍ രാജമല, മൂന്നാര്‍, മറയൂര്‍, മാങ്കുളം ഡിവിഷനുകളില്‍ 1101 വരയാടുകളെ കണ്ടെത്തിയിരുന്നു. 730 വരയാടുകളെ രാജമലയില്‍ മാത്രം കണ്ടെത്തി. മീശപ്പുലിമലയില്‍ 270 എണ്ണത്തെയും.
വരയാടുകളുടെ പ്രജനനകാലം അടുത്തതിനാല്‍ കഴിഞ്ഞ ജനുവരി 20ന് ദേശീയോദ്യാനം അടച്ചിരുന്നു. പതിവനുസരിച്ച് മാര്‍ച്ച് 19ന് തുറക്കേണ്ടതായിരുന്നു. കൊവിഡ് മഹാമാരി നാട്ടിലാകെ ഭീതി പടര്‍ത്തിയതോടെ ഉദ്യാനം ഇതേവരെ വിനോദസഞ്ചാരികള്‍ക്കായി തുറന്നിട്ടില്ല. വിവിധ വര്‍ണത്തിലുള്ള കുറിഞ്ഞികള്‍ക്കു ചാരേ വരയാടിന്‍കൂട്ടങ്ങള്‍ തുള്ളിച്ചാടുകയാണ് രാജമലയിലും ഇരവികുളത്തും.

