കുളിക്കടവില്‍ പെണ്‍കുട്ടികളുടെ ചിത്രം മൊബൈലില്‍ പകര്‍ത്തിയത് ചോദ്യംചെയ്ത് പിതാവിന്റെ പല്ല് അടിച്ചു കൊഴിച്ചു; പ്രതികള്‍ നാട്ടില്‍ വിലസുമ്പോള്‍ പൊലീസ് നിഷ്‌ക്രിയം.

മാനന്തവാടി: കുളിക്കടവില്‍ പെണ്‍കുട്ടികളുടെ ചിത്രം മൊബൈലില്‍ പകര്‍ത്തിയത് ചോദ്യംചെയ്ത പിതാവിന്റെ പല്ല് അടിച്ചുകൊഴിച്ചു. വയനാട് മാനന്തവാടി മുതിരേരിയിലാണ് സംഭവം എള്ളുമന്ദം സ്വദേശികളായ ആയ വെള്ളരി പാലം നിനോജ്‌ (40), മൂലപീടിക അനൂപ് (33), അനീഷ് (38), ബിനീഷ് (41), വെള്ളാരംകുന്ന് അജീഷ് (40),എന്നിവർക്കെതിരെ മാനന്തവാടി പോലീസ് കേസെടുത്തു. പ്രതികൾ നാട്ടില്‍ വിലസുമ്പോഴും പൊലീസ് നിഷ്‌ക്രിയമെന്ന ആക്ഷേപം ഉയരുകയാണ്.

പ്രതികൾ എല്ലാവരും സിപിഎം പ്രവർത്തകരാണ്. കേസ് അന്വേഷിക്കുന്ന എസ് ഐയുടെ രാഷ്ട്രീയ പക്ഷപാതിത്വമാണ് ഈ ആക്ഷേപത്തിന് പിന്നിൽ എന്ന് സിപിഎം ലോക്കൽ കമ്മിറ്റി ആരോപിച്ചു.സംഭവം സത്യസന്ധമായി അന്വേഷിച്ചാണ് കേസെടുത്തത് എന്നാണ് ആണ് ഈ ആക്ഷേപത്തിന് മറുപടിയായി മാനന്തവാടി എസ്ഐ ബിജു ആൻറണി പറഞ്ഞത്.

വീടിനടുത്ത പുഴയില്‍ കുളിക്കാനിറങ്ങിയ പെണ്‍കുട്ടിയുടെയും കൂട്ടുകാരിയുടെയും ചിത്രം സാമൂഹ്യ വിരുദ്ധര്‍ ഫോണില്‍ പകര്‍ത്തുകയും ഇവരെ കമന്റടിക്കുകയും ചെയ്തിരുന്നു. ഇതു ചോദ്യംചെയ്ത പെണ്‍കുട്ടികളെ പ്രതികള്‍ അസഭ്യം പറഞ്ഞു. സംഭവത്തെക്കുറിച്ച് ചോദിക്കാനെത്തിയപ്പോഴാണ് എള്ളു മന്ദം സ്വദേശികളായ വെള്ളി പാലം വിനോദ്ണ്‍കുട്ടിയുടെ പിതാവിനെ പ്രതികള്‍ ക്രൂരമായി മര്‍ദിക്കുകയും പല്ല് അടിച്ചുകൊഴിക്കുകയും ചെയ്തത്.

സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ല.പ്രതികള്‍ ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്.എന്നാല്‍,പോലീസ് പ്രതികളുമായി ഒത്തുകളിക്കുകയാണെന്നും സംഭവത്തില്‍ ഉന്നത ഇടപെടല്‍ നടന്നിട്ടുണ്ടെന്നും പെണ്‍കുട്ടിയുടെ കുടുംബം ആരോപിക്കുന്നു. പരാതിക്കാരായ യുവതികൾ കോട്ടയത്തെ ജേർണലിസം വിദ്യാർത്ഥിനികൾ കൂടിയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →