സാഗർ ദൗത്യം: നാവികസേനാ കപ്പല്‍ കേസരി പുറപ്പെട്ടു

ന്യൂഡല്‍ഹി;കോവിഡ്‌ 19 പകർച്ചവ്യാധിക്കെതിരെയുള്ള  മേഖലാ ദുരിതാശ്വാസ പ്രവർത്തനത്തിന്റെ  ഭാഗമായി ഇന്ത്യൻ നാവികസേനയുടെ കപ്പലായ കേസരി, മാലദ്വീപ്, മൗറീഷ്യസ്, സേഷെല്‍സ് , മഡഗാസ്കർ, കൊമോറോസ് എന്നിവിടങ്ങളിലേക്ക് പുറപ്പെട്ടു. ഭക്ഷ്യവസ്തുക്കൾ, എച്ച്സിക്യു ഗുളികകൾ ഉൾപ്പെടെയുള്ള കോവിഡ്‌ അനുബന്ധമരുന്നുകൾ, ആയുർവേദമരുന്നുകൾ എന്നിവയടക്കമുള്ള മെഡിക്കൽ ടീം  മെയ് 10 ന് പുറപ്പെട്ടു. ‘മിഷൻസാഗർ’ എന്നു പേരിട്ടിരിക്കുന്ന  വിന്യാസത്തിലൂടെ ഈ  മേഖലയിൽ  ഇടപെടുന്ന  ആദ്യത്തെ  രാജ്യമായിഇന്ത്യ. ഇതുവഴി കോവിഡ് -19 പകർച്ച വ്യാധിയും അതിന്റെ ബുദ്ധിമുട്ടുകളും  നേരിടുന്ന രാജ്യങ്ങൾക്കിടയിൽ നിലവിലുള്ള മികച്ച ബന്ധങ്ങൾ വളർത്തിയെടുക്കാനുമാവും.

 മേഖലയിലെ എല്ലാ രാജ്യങ്ങളുടെയും സുരക്ഷയും വളർച്ചയും സംബന്ധിച്ച പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് അനുസൃതമായിട്ടാണ് ഈ വിന്യാസം. ഇത് അയൽരാജ്യങ്ങളുമായുള്ള ബന്ധത്തിന്  ഇന്ത്യ നൽകുന്ന പ്രാധാന്യം എടുത്തുകാണിക്കുന്നതും അത്‌ കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യുന്നതാണ്‌ . പ്രതിരോധ, വിദേശകാര്യ മന്ത്രാലയങ്ങളും കേന്ദ്ര  ഗവൺമെന്റിന്റെ മറ്റ് ഏജൻസികളുമായും സഹകരിച്ചാണ്‌ പ്രവർത്തനം.

മിഷൻ സാഗറിന്റെ ഭാഗമായി ഇന്ത്യൻ നാവിക കപ്പൽ കേസരി മാലിദ്വീപിലെ മാലി  തുറമുഖത്ത് എത്തി 600 ടൺ ഭക്ഷണസാധനങ്ങൾ നൽകും. ഇന്ത്യയും മാലിദ്വീപും ശക്തവും സൗഹാർദ്ദപരവുമായ പ്രതിരോധ–നയതന്ത്ര ബന്ധമുള്ള അയൽരാജ്യങ്ങളാണ്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →