ഒളിവിലായിരുന്ന പ്രതി ലോക്ക്ഡൗണ്‍ കാരണം അറസ്റ്റില്‍; തൃശ്ശൂരില്‍ നാലു വയസുകാരി വെട്ടേറ്റു മരിച്ച കേസിലെ ആറാംപ്രതിയാണ് അറസ്റ്റിലായത്‌

തൃശൂര്‍: കുടുംബവഴക്കിനിടെ നാലുവയസ്സുകാരി വെട്ടേറ്റ് മരിച്ച സംഭവത്തിലെ ആറാംപ്രതി പിടിയില്‍. ചേറ്റിയാട്ടയില്‍ സുകുമാരന്റെ മകന്‍ സുധീഷാണ് (25) അറസ്റ്റിലായത്. ഒളിവിലായിരുന്ന പ്രതി ലോക്ഡൗണില്‍ വീട്ടിലെത്തിയപ്പോഴാണ് പോലീസ് പിടികൂടിയത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

2018-ലാണ് ആദിലക്ഷ്മി മരിച്ചത്. കച്ചേരിപ്പടി ചെറ്റാട്ടുപറമ്പില്‍ പരേതയായ നിത്യയുടെ മകളാണ് ആദിലക്ഷ്മി. കുടുംബവഴക്കിനിടെയുണ്ടായ കൂട്ടത്തല്ലിനിടെയാണ് ആദിലക്ഷ്മിക്ക് വെട്ടേറ്റത്. മുത്തച്ഛനും ബന്ധുക്കളും ഉള്‍പ്പെടെ അഞ്ചുപേരെ സംഭവസമയത്തുതന്നെ അറസ്റ്റ് ചെയ്തിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →