തൃശൂര്‍: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിക്കാതെ കൊടുങ്ങല്ലൂരില്‍ പള്ളിയില്‍ പ്രാര്‍ഥന നടത്തിയതിന് അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. എറിയാട് മസ്ജിദുല്‍ ബിലാല്‍ പള്ളിയില്‍ പ്രാര്‍ഥന നടത്തിയതിനാണ് അഫ്‌സല്‍, ഷംസുദീന്‍, മുഹമ്മദാലി, അലി എന്നിവരെ അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് പൊലീസ് ജാമ്യത്തില്‍ വിട്ടയച്ചു. ഇവിടെ പ്രാര്‍ഥന നടക്കുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് പരിശോധന നടത്തിയത്. ഒരാഴ്ചമുമ്പ് ചാവക്കാട് മസ്ജിദിലും മണ്ണുരുത്തിയിലെ ക്രിസ്ത്യന്‍ ദേവാലയത്തിലും ചിലര്‍ ഒത്തുകൂടിയിരുന്നു.
Uncategorized
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിക്കാതെ പള്ളിയില്‍ പ്രാര്‍ഥന നടത്തിയ അഞ്ചുപേരെ അറസ്റ്റ് ചെയ്തു
