പത്തനംതിട്ട: പത്തനംതിട്ട തിരുവല്ല പാലിയേക്കര ബസേലിയന്‍ സിസ്റ്റേഴ്‌സ് കോണ്‍വെന്റിലെ സന്ന്യാസിനീവിദ്യാര്‍ഥി കിണറ്റില്‍ മരിച്ചനിലയില്‍ കാണപ്പെട്ട സംഭവത്തില്‍ കേരള വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. പത്തനംതിട്ട ജില്ലാ പോലീസ് സൂപ്രണ്ടിനോടാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. വനിതാ കമ്മീഷന്‍ അംഗം ഡോ. ഷാഹിദ കമാലിന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. മരണം സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും ഷാഹിദ കമാല്‍ പറഞ്ഞു.
മഠത്തില്‍ ആറ് വര്‍ഷമായി സന്ന്യാസ പരിശീലനത്തില്‍ ഏര്‍പ്പെട്ടിരുന്ന വിദ്യാര്‍ഥിനി ആണ് കഴിഞ്ഞദിവസം കിണറ്റില്‍ മരിച്ചനിലയില്‍ കാണപ്പെട്ടത്. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.