ന്യൂഡല്‍ഹി: രാജ്യത്ത് പൊതുഗതാഗതം ഉടനെ പുനഃസ്ഥാപിക്കണമെന്ന് ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിന്‍ ഗഡ്കരി പറഞ്ഞു. സാമൂഹിക അകലം, മാസ്‌ക്, സാനിറ്റൈസര്‍ തുടങ്ങി എല്ലാ സുരക്ഷിത നടപടികളും സ്വീകരിച്ചു കൊണ്ടായിരിക്കും പൊതു ഗതാഗതം ആരംഭിക്കുക. രാജ്യത്തിന്റെ സാമ്പത്തിക രംഗം സുരക്ഷിതമായി നിലനിര്‍ത്തുന്നതിന് പ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയും വിശ്രമരഹിതമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്. ഇനിയെങ്കിലും പൊതുഗതാഗതം പുനസ്ഥാപിച്ചില്ല എങ്കില്‍ നിങ്ങളുടെ സാമ്പത്തിക ജീവിതത്തിലും രാജ്യപുരോഗതിയിലും ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ പൊതുഗതാഗതം എന്ന് ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞില്ല.