സര്‍ദാര്‍ പട്ടേല്‍ ദേശീയ ഏകതാ അവാര്‍ഡ്-സമയം നീട്ടി

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കുന്നതിനു സംഭാവന നല്‍കുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള ഏറ്റവും വലിയ സിവിലിയന്‍ അവാര്‍ഡ് ആണ് സര്‍ദാര്‍ പട്ടേല്‍ ദേശീയ ഏകതാ അവാര്‍ഡ്. ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും ശ്രദ്ധേയവും പ്രചോദനാത്മകവുമായ സംഭാവനകള്‍ നല്‍കുന്ന വ്യക്തികള്‍ക്കോ സംഘടനകള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ ഉള്ള അംഗീകാരമായാണ് അവാര്‍ഡ് നല്‍കുന്നത്.കരുത്തുറ്റ അഖണ്ഡ ഭാരതത്തിനു വേണ്ടിയാകണം പ്രവര്‍ത്തനങ്ങള്‍. ഇത്തവണത്തെ അവാര്‍ഡിന് നാമനിര്‍ദ്ദേശങ്ങളും ശുപാര്‍ശകളും ക്ഷണിച്ചു കൊണ്ടുള്ള വിജ്ഞാപനം 2019 സെപ്റ്റംബര്‍ 20ന് പുറപ്പെടുവിച്ചിരുന്നു.

വിശദാംശങ്ങള്‍ http://www.nationaluntiyawards.mha.gov.in ല്‍ ലഭ്യമാണ്. ഓണ്‍ലൈനില്‍ നാമനിര്‍ദ്ദേശം സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി 2020 ജൂണ്‍ 30 വരെ നീട്ടി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →