ലോക്ക്ഡൗൺ കാലത്ത് തൊഴിലാളികൾക്ക് ആശ്രയമായി പ്രൊവിഡൻഡ് ഫണ്ട് പിൻവലിക്കൽ

കോഴിക്കോട്: കോവിഡാ 19നും അതിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക്ഡൗണും മൂലം തൊഴില്‍ നഷ്ടപ്പെട്ട ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് തുണയായതായി കണക്കുകള്‍. പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍യോജന പ്രകാരം ഇപിഎഫില്‍നിന്ന് പണം പിന്‍വലിക്കാന്‍ ഗവണ്മെന്റ് അംഗീകാരം നല്‍കി. ഇതനുസരിച്ച് നിരവധി തൊഴിലാളികള്‍ ആണ് ഈ സൗകര്യം ഉപയോഗപ്പെടുത്തി സാമ്പത്തിക പ്രതിസന്ധി മറികടന്നത്. ഇപിഎഫ് കോഴിക്കോട് മേഖലാ ഓഫീസ് പരിധിയില്‍ ഏപ്രില്‍ മാസത്തില്‍ 17,85,26,694 രൂപ തൊഴിലാളികള്‍ പിന്‍വലിച്ചു. 4274 അപേക്ഷകളാണ് തീര്‍പ്പാക്കിയത്.

മൂന്ന് മാസത്തെ ശമ്പളത്തിന് തുല്യമായി അക്കൗണ്ടില്‍ശേഷിക്കുന്ന തുകയുടെ 75 ശതമാനമോ അക്കൗണ്ടിലുള്ളതോ ഏതാണോ കുറവ്, അത് പന്‍വലിക്കാനുള്ള അനുമതിയാണ് കേന്ദ്ര ഗവണ്മെന്റ് നല്‍കിയിരുന്നത്. ഇതനുസരിച്ച് രാജ്യം മുഴുവന്‍നിരവധി തൊഴിലാളികള്‍ ആണ് അപേക്ഷ നല്‍കിയത്.

ഇപിഎഫ് പിന്‍വലിക്കലിന് പുറമേ കോഴിക്കോട് മേഖലയില്‍ 8,55,85,212 രൂപ പെന്‍ഷന്‍ ആയും ഏപ്രില്‍ മാസത്തില്‍പിന്‍വലിച്ചു. ഇപിഎഫ് കോഴിക്കോട് മേഖലാ ഓഫീസിന് കീഴില്‍ വരുന്നത് കോഴിക്കോട്, മലപ്പുറം, വയനാട്, പാലക്കാട് ജില്ലകള്‍ ആണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →