ന്യൂഡല്‍ഹി: ലോക്ക്ഡൗണിന്റെ മൂന്നാം ഘട്ടത്തിന് ഇന്ന് തുടക്കം. മൂന്നാംഘട്ടത്തിലെ ലോക്ക്ഡൗണില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുക രാജ്യത്തെ മരണനിരക്കും കൊവിഡ് കേസുകളുടെ നിരക്കും ആയിരിക്കും. പോസിറ്റീവ് കേസുകള്‍ വര്‍ദ്ധിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി വര്‍ദ്ധിക്കുന്ന കോവിഡ് കേസുകളില്‍ മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാന്‍,കര്‍ണ്ണാടക, തുടങ്ങിയ ആറു സംസ്ഥാനങ്ങള്‍ക്കു പുറമേ പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ആഗ്ര,മീററ്റ്,സഹാറന്‍പുര്‍ എന്നിവിടങ്ങളില്‍ കൊവിഡ് വ്യാപനം രുക്ഷമായി. 40,263 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് ബാധിച്ചത്. മരണം 1306 ആയി.
കൊവിഡ് കേസുകളില്‍ വന്‍ വര്‍ദ്ധനവാണ് ഗുജറാത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 24 മണിക്കൂറിനിടെ 374 പോസിറ്റീവ് കേസുകളും 28 മരണവും. അഹമ്മദാബാദില്‍ മാത്രം 274 കേസുകളും 23 മരണവും. ത്രിപുരയില്‍ 12 ബിഎസ്എഫ് ജവാന്മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍ 4500 കൊവിഡ് ബാധിതരാണ് ഉണ്ടായിരുന്നത്. 427 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ കൊവിഡ് ബാധിതര്‍ 4549 ആയി ഉയര്‍ന്നു. രാജസ്ഥാനില്‍ 2,886 പേര്‍ക്കും കര്‍ണാടകയില്‍ 614 പേര്‍ക്കും മധ്യപ്രദേശില്‍ 49 പേര്‍ക്കും കൂടി കൊവിഡ് ബാധിച്ചു. ഛത്തീസ്ഗഡില്‍ മടങ്ങിയെത്തിയ 14 അതിഥി തൊഴിലാളികള്‍ക്ക് കൊവിഡ് കണ്ടെത്തി. തമിഴ്‌നാട്ടില്‍ മാത്രം കോവിഡ് ബാധിതര്‍ 3000 കടന്നു.

