ഡല്‍ഹി: ഞായറാഴ്ച മുതല്‍ മൂന്നുദിവസത്തേക്ക് ഡല്‍ഹിയിലും ഇന്ത്യയുടെ വടക്കുപടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലും കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഡല്‍ഹിയിലെ മിക്ക മേഖലയിലും കാലാവസ്ഥാ വിഭാഗം ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഹരിയാന, ചണ്ഡീഗഡ്, ഡല്‍ഹി, ഉത്തര്‍പ്രദേശ്, ജമ്മു കശ്മീര്‍, ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാല്‍ മേഖലയിലെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അറിയിപ്പില്‍ പറയുന്നു. മെഡിറ്ററേനിയന്‍ കടലില്‍ ന്യൂനമര്‍ദം രൂപംകൊണ്ടതുമൂലം ഏപ്രില്‍മാസത്തിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ പരക്കെ മഴ ലഭിച്ചിരുന്നു.
നാളെമുതല്‍ മൂന്നുദിവസം കനത്ത മഴയ്ക്കും കാറ്റിനും സാധ്യത
