ചിത്രശാലയില്‍ ആട്ട വിളക്ക് കൊളുത്തി രാജാരവിവര്‍മ്മ സ്മരണ

കിളിമാനൂര്‍ :ഭാരതത്തിലെ എക്കാലത്തെയും വലിയ ചിത്രകാരന്‍മാരില്‍ ഒരാളായ രാജാരവിവര്‍മ്മയുടെ 172 മത് ജന്മദിനം കിളിമാനൂര്‍ കൊട്ടാരത്തിലെ ചിത്രശാലയില്‍ രാജകുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ കിളിമാനൂര്‍ പാലസ് ജനറല്‍സെക്രട്ടറി ശ്രീ രാമവര്‍മ്മ ആട്ട വിളക്ക് കൊളുത്തി ആഘോഷിച്ചു.

കിളിമാനൂര്‍ പാലസ് ജനറല്‍സെക്രട്ടറി ശ്രീ രാമവര്‍മ്മ രാജകുടുംബാംഗങ്ങള്‍ക്കൊപ്പം


വിപുലമായ ആഘോഷ പരിപാടികള്‍ ആസൂത്രണം ചെയ്തിരുന്നതാണ്. എന്നാല്‍ ലോക് ഡൗണിന്റെ പശ്ചാത്തലത്തില്‍ കൊട്ടാരത്തിലെ അംഗങ്ങള്‍ മാത്രം പങ്കെടുക്കുന്ന ചടങ്ങാക്കി മാറ്റുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →