ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ സമയത്ത് ‘ജന്‍ ഔഷധി സുഗം’ മൊബൈല്‍ ആപ്ലിക്കേഷന്‍. അടുത്തുള്ള പ്രധാന്‍മന്ത്രി ജന്‍ ഔഷധി കേന്ദ്രങ്ങള്‍ (പി.എം.ജെ.കെ) കണ്ടെത്തുന്നതിനും മിതമായ വിലയില്‍ ലഭിക്കുന്ന ജനറിക് മരുന്നുകളുടെ ലഭ്യതയെ കുറിച്ച് അറിയുന്നതിനും ആപ്ലിക്കേഷന്‍ സഹായിക്കുന്നു. ഇതുവരെ 325000 ലധികം പേരാണ് ഈ ആപ്ലിക്കേഷന്റെ സേവനം പ്രയോജപ്പെടുത്തിയത്. പ്രധാന്‍ മന്ത്രി ഭാരതീയ ജന ഔഷധി പരിയോജന (പി.എം.ബി.ജെ.പി)യുടെ ഗുണഫലങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിനും ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ വഴി അറിയാനും ജനറിക് മരുന്നുകളുടെ ലഭ്യതയും ബ്രാന്‍ഡഡ് മരുന്നുകളുടെ ഗുണവിലവ്യത്യാസം തുടങ്ങിയവ വീട്ടിലിരുന്നുകൊണ്ടുതന്നെ അറിയുന്നതിനുള്ള ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം എന്ന ആശയമാണ് കേന്ദ്ര രാസവസ്തു, രാസവളം മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖല സ്ഥാപനമായ ബ്യൂറോ ഓഫ് ഫാര്‍മ ഈ ആപ്ലിക്കേഷന്‍ വികസിപ്പിച്ചതിന്റെ കാരണം. ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിള്‍ സ്റ്റോറിലും സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും.
കോവിഡിന് എതിരായ പോരാട്ടത്തില്‍ പി.എം.ബി.ജെ.പി പോലുള്ള ശ്രദ്ധേയമായ പദ്ധതികളിലൂടെ 900 ലധികം ഗുണനിലവാരമുള്ള ജനറിക്‌മെഡിസിനുകളും 154 ശസ്ത്രക്രിയാ ഉപകരണങ്ങളും മിതമായ നിരക്കില്‍ ലഭ്യമാക്കുകയാണ് ഇന്ത്യ. രാജ്യത്ത് 726 ജില്ലകളിലായി 6300 ലധികം ജന്‍ ഔഷധി കേന്ദ്രങ്ങളാണ് പ്രവര്‍ത്തിക്കുന്നത്.
ബന്ധപ്പെട്ട രേഖകള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക https://pib.gov.in/PressReleasePage.aspx?PRID=1619525