ട്രെയിൻ സർവീസുകൾ പുനരാരംഭിക്കാൻ ആലോചിച്ച് റെയിൽവേ

ന്യൂഡല്‍ഹി : കോവിഡ് വ്യാപനത്തെ തുടര്‍ന്ന്‌‌ നിര്‍ത്തിവച്ച ട്രെയിന്‍ സര്‍വീസുകള്‍ പുനഃരാരംഭിക്കാന്‍ ആലോചിച്ച്‌ റെയില്‍വെ. അടിയന്തര സ്വഭാവമുള്ള യാത്രകളാണ് റെയില്‍വെ വീണ്ടും തുടങ്ങാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുള്ളത്. സാധാരണ തുകയേക്കാള്‍ കൂടിയ തുകയായിരിക്കും യാത്ര ചെയ്യുന്നവരില്‍ നിന്ന് ഈ യാത്രാ സൗകര്യംഉപയോഗിക്കുന്നവരില്‍ നിന്നും ഈടാക്കുക.

ഇത്തരം സര്‍വീസുകള്‍ നടത്താനുള്ള ശുപാര്‍ശ റെയില്‍വേ മന്ത്രാലയത്തിന്റെ കൈയിലുണ്ട്. ഗ്രീന്‍ സോണുകളില്‍ മാത്രമാകും ആദ്യം ട്രെയിന്‍ ഓടിക്കുക. ഈ കാലയളവില്‍ ഹോട്ട് സ്‌പോട്ടുകള്‍ ഒഴിവാക്കുകയോ സ്റ്റോപ്പ് അനുവദിക്കാതിരിക്കുകയോ ചെയ്യും. യാത്രക്കാരുടെ തിരക്ക് ഒഴിവാക്കാന്‍ ജനറല്‍ കമ്പാര്‍ട്ടുമെന്റുകള്‍ ഈ ട്രെയിനുകളിലുണ്ടാകില്ല.

സ്ലീപര്‍ കോച്ചുകള്‍ മാത്രമായിരിക്കും ഈ ട്രെയിനുകളിലുണ്ടായിരിക്കുക. ടിക്കറ്റ് നിരക്കില്‍ മുതിര്‍ന്ന പൗരന്മാര്‍, അംഗപരിമിതര്‍, വിദ്യാര്‍ത്ഥികള്‍ എന്നീ വിഭാഗങ്ങള്‍ക്ക് ഇളവുകളും ഉണ്ടാകില്ല. ടിക്കറ്റില്ലാതെയുള്ള യാത്രയും കര്‍ശനമായി തടയും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →