രോഗവ്യാപനമേഖലകള്‍ക്ക് പുറത്തുള്ള വ്യവസായശാലകളുടെ പ്രവര്‍ത്തനത്തിന് പുതിയതോ, പ്രത്യേകമായതോ ആയ അനുമതി ആവശ്യമില്ല.
ന്യൂഡല്‍ഹി: ജോലിക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചാല്‍ കമ്പനി സിഇഒയ്ക്ക് നേരെ നിയമനടപടി ഉണ്ടാകുമെന്ന വാര്‍ത്ത ശരിയല്ലെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഇതേപ്പറ്റി നിരവധി വ്യവസായ സംഘടനകള്‍ ആശങ്ക അറിയിച്ച സാഹചര്യത്തിലാണ് മന്ത്രാലയം വിശദീകരണവുമായി രംഗത്തെത്തിയത്.
ഹോട്‌സ്‌പോട്ടുകളിലോ രോഗവ്യാപനമേഖലകളിലോ ഉള്‍പ്പെടാത്ത സ്ഥലങ്ങളില്‍, പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം ചില പ്രവൃത്തികള്‍ക്ക് ഇളവ് നല്‍കിക്കൊണ്ട് ആഭ്യന്തരമന്ത്രാലയം ഈ മാസം 15 നു ഉത്തരവിട്ടിരുന്നു.
ഇവയ്ക്കൊപ്പം,കോവിഡ് നിയന്ത്രണത്തിനായി ദേശീയതലത്തില്‍ പിന്തുടരേണ്ട നടപടികളും, കാര്യാലയങ്ങള്‍, തൊഴിലിടങ്ങള്‍, വ്യവസായശാലകള്‍,മറ്റു സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ സാമൂഹിക അകലം,ശുചിത്വം എന്നിവ സംബന്ധിച്ച് ഉറപ്പാക്കേണ്ട നടപടിക്രമങ്ങളും (SOP) മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഈ നിര്‍ദേശങ്ങള്‍ക്കൊപ്പം , ആരോഗ്യ കുടുംബക്ഷേമമന്ത്രാലയം (MoHFW) പുറത്തിറക്കുന്ന ആരോഗ്യ \ ഹെല്‍ത്ത് പ്രോട്ടോകോളുകളും പാലിക്കാന്‍ സ്ഥാപനങ്ങളും തൊഴിലിടങ്ങളും ബാധ്യസ്ഥരുമാണ്.
എന്നാല്‍ ഈ പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങളെ തെറ്റായി വ്യാഖ്യാനിച്ചതിലൂടെ ചില ആശങ്കകള്‍ രൂപപ്പെട്ടിട്ടുണ്ട്. ചില മാധ്യമങ്ങളും, ഉത്പാദനസൗകര്യമുള്ള കമ്പനികളും ഈ ആശങ്കകള്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഇവയില്‍ ചിലത് താഴെ നല്കുന്നു.
എന്നാല്‍ ഇവയെല്ലാം തെറ്റായ ആശങ്കകള്‍ മാത്രമാണ്. പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങളില്‍ മുകളില്‍ പറഞ്ഞപ്രകാരം യാതൊരുവിധ വ്യവസ്ഥകളുമില്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്.
- കോവിഡ് രോഗം സ്ഥിരീകരിക്കപ്പെട്ട തൊഴിലാളിയെ വ്യവസായശാലയ്ക്കുള്ളില്‍ കണ്ടാല്‍, സംസ്ഥാന ഭരണകൂടം CEOയെ തടവിലാക്കുന്നത് ഉള്‍പ്പെടെയുള്ള നിയമനടപടികള്‍ കമ്പനിക്കെതിരെ സ്വീകരിക്കും.
- ഇത്തരമൊരു സാഹചര്യം ഉണ്ടായാല്‍, വ്യവസായശാലയുടെ പരിസരം മൂന്നുമാസത്തേയ്ക്ക് സീല്‍ ചെയ്യും.
- പ്രതിരോധ നടപടികളില്‍ വീഴ്ച വരുത്തിയാല്‍ വ്യവസായശാല രണ്ട് ദിവസത്തേയ്ക്ക് അടച്ചിടും. എല്ലാ പ്രതിരോധ തയ്യാറെടുപ്പുകളും സ്വീകരിച്ചാല്‍ മാത്രമേ പ്രവര്‍ത്തനം പുനരാരംഭിക്കാനാവൂ.
എന്നാല്‍ ഇവയെല്ലാം തെറ്റായ ആശങ്കകള്‍ മാത്രമാണ്. പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങളില്‍ മുകളില്‍ പറഞ്ഞപ്രകാരം യാതൊരുവിധ വ്യവസ്ഥകളുമില്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ ആശങ്കകള്‍ അടിസ്ഥാനമില്ലാത്തവയാണ്. രോഗവ്യാപനമേഖലകളില്‍ ഉള്‍പ്പെടാത്ത കാലത്തോളം, മുന്‍പ് തന്ന ഇളവുകള്‍ പ്രയോജനപ്പെടുത്താവുന്നതാണ്. പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഈ ഇളവുകള്‍ വെട്ടിക്കുറയ്ക്കുന്നില്ല.
ലോക് ഡൗണ്‍ കാലയളവില്‍ അനുവദിച്ചിട്ടുള്ള പ്രവൃത്തികള്‍ പുനരാരംഭിക്കുന്നതിന് പുതിയ ലൈസന്‍സോ, നിയമപരമായ അനുവാദമോ ആവശ്യമില്ല.
അതുകൊണ്ട് തന്നെ, രോഗവ്യാപനമേഖലകള്‍ക്ക് പുറത്തുള്ള വ്യവസായശാലകളുടെ പ്രവര്‍ത്തനത്തിന് പുതിയതോ, പ്രത്യേകമായതോ ആയ അനുമതി ആവശ്യമില്ല. ഈ മാസം15-നു മുന്‍പ് പ്രവര്‍ത്തനാനുമതി ലഭിച്ച സ്ഥാപനങ്ങള്‍ക്കാണ് ഇത് ബാധകമാവുക
ലോക് ഡൗണ്‍ കാലയളവില്‍ അനുവദിച്ചിട്ടുള്ള പ്രവൃത്തികള്‍ പുനരാരംഭിക്കുന്നതിന് പുതിയ ലൈസന്‍സോ, നിയമപരമായ അനുവാദമോ ആവശ്യമില്ല. എന്നാല്‍ ഈ അവസരങ്ങളില്‍ സാമൂഹിക അകലം പാലിക്കുന്നത് സംബന്ധിച്ചുള്ള പ്രവര്‍ത്തനചട്ടങ്ങള്‍ കൃത്യമായി പാലിക്കപ്പെടേണ്ടതാണ്.
രാജ്യത്തെ ഉത്പാദക-വാണിജ്യ സ്ഥാപനങ്ങളുടെ അധികാരസമിതികളെ അധിക്ഷേപിക്കാന്‍ ലോക് ഡൗണ്‍ നടപടികളെപ്പറ്റിയുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ദുരുപയോഗപ്പെടുത്തരുതെന്ന് ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതുസംബന്ധിച്ച് മന്ത്രാലയം സംസ്ഥാന-കേന്ദ്രഭരണപ്രദേശ ഭരണകൂടങ്ങള്‍ക്ക് നിര്‍ദേശങ്ങളും നല്‍കിക്കഴിഞ്ഞു.

