രാഷ്ട്രീയക്കാരനായ ഗോവന്‍ മുഖ്യമന്ത്രി ജന്മദിനത്തില്‍ ഡോക്ടറുടെ വേഷത്തില്‍

ഗോവ: ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഡോക്ടറാണ്. രാഷ്ട്രീയക്കാരന്റെ വേഷം അണിഞ്ഞപ്പോള്‍ ഡോക്ടര്‍ കുപ്പായം അഴിച്ചുവച്ചു. പത്ത് വര്‍ഷത്തിലധികമായി ഡോക്ടര്‍ ജോലി ഉപേക്ഷിച്ചിട്ട്. എന്നാല്‍ ലോകത്തെ മുഴുവന്‍ ബാധിച്ച കൊവിഡ് ഗോവയിലും എത്തിയപ്പോള്‍ അദ്ദേഹം വീണ്ടും ഡോക്ടറുടെ കുപ്പായം അണിഞ്ഞ് രോഗികള്‍ക്കടുത്തെത്തിയിരുന്നു. ഇപ്പോള്‍ അദ്ദേഹം വീണ്ടും ഡോക്ടറായി രോഗികള്‍ക്കടുത്തെത്തി. അതും 47 മത്തെ ജന്മദിനത്തില്‍. മുഖ്യമന്ത്രിയെ ഡോക്ടറുടെ വേഷത്തില്‍ കണ്ടപ്പോള്‍ രോഗികളും ആശുപത്രി ജീവനക്കാരും അത്ഭുതപ്പെട്ടു. ‘എല്ലാവര്‍ക്കും സന്തോമാകട്ടെ ഇന്ന് എന്റെ ജന്മദിനമാണ്. അത് നിങ്ങളെ ചികിത്സിച്ചുകൊണ്ടാകട്ടെ’ എന്ന്അദ്ദേഹം പറഞ്ഞപ്പോള്‍ രോഗികളിലടക്കം എല്ലാവര്‍ക്കും സന്തോഷം. മപ്‌സയിലെ ജില്ലാ ആശുപത്രിയിലാണ് ഇദ്ദേഹം മറ്റു ഡോക്ടര്‍മാര്‍ക്കൊപ്പം രോഗികളെ ചികിത്സിച്ചത്. ‘ജനങ്ങളെ സേവിക്കുക എന്നത് എന്നത്തെയും എന്റെ ആഗ്രഹമാണ്. ഇന്ന് എന്റെ ജന്മദിനമാണ്. ഗോവയിലെ മപ്‌സ ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ സംഘത്തിനൊപ്പം ചേരാന്‍ ഞാന്‍ ഇന്നേ ദിവസം ആഗ്രഹിക്കുന്നു.’ എന്ന് പ്രമോദ് ട്വിറ്ററില്‍ കുറിച്ചു. ‘കൊവിഡിനെ ഗോവയില്‍നിന്ന് തുരത്താന്‍ സംസ്ഥാനത്തെ മെഡിക്കല്‍ സംഘം രാപ്പകലില്ലാതെ ജോലിചെയ്തു. ഇപ്പോള്‍ ഡോക്ടര്‍മാര്‍ എന്നു കേള്‍ക്കുമ്പോള്‍ ത്തന്നെ എല്ലാവര്‍ക്കും അഭിമാനമാണ്. സംസ്ഥാനത്തെ മെഡിക്കല്‍ ടീമിന് ആത്മവിശ്വാസം പകരാനാണ് ജന്മദിനത്തില്‍ ഡോക്ടര്‍ കുപ്പായം വീണ്ടുമണിഞ്ഞത്’. മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →