കല്പറ്റ ഏപ്രിൽ 25: സംസ്ഥാനത്ത് തൃശൂര്‍, ആലപ്പുഴ ജില്ലകള്‍ക്ക് ശേഷം വയനാട് ജില്ലയും കോവിഡ് മുക്തമായി. മൂന്ന് പേര്‍ക്കായിരുന്നു ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നത്. ഇതില്‍ രണ്ട് പേര് മുന്‍പേ രോഗം ഭേദമായി ആശുപത്രി വിട്ടിരുന്നു. ശേഷിച്ച ഒരാളുടെ പരിശോധനാ ഫലം കൂടി കഴിഞ്ഞ ദിവസം നെഗറ്റീവ് ആയതോടെ വയനാട് ജില്ലയും കൊറോണ വിമുക്തമായി.
കേരളത്തിൽ ഇന്നലെ കോവിഡ് സ്ഥിരീകരിച്ച മൂന്ന് പേരുള്‍പ്പെടെ 480 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. സംസ്ഥാനത്ത് ഇപ്പോള്‍ 21, 725 പേര് നിരീക്ഷണത്തിലും 116 പേര് ചികിത്സയിലുമാണുള്ളത്. ഇതില്‍ 21, 243 പേര് വീടുകളിലും ബാക്കിയുള്ള 452 പേര് ആശുപത്രിയിലുമാണ്. കഴിഞ്ഞ ദിവസം പരിശോധനക്കയച്ച 21, 941 സാമ്പിളുകളില്‍ 20, 830 ഫലങ്ങളും നെഗറ്റീവാണ്.

