തിരുവനന്തപുരം ഏപ്രിൽ 23: സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. എട്ട് പേര് രോഗമുക്തി നേടി ആശുപത്രിവിട്ടു. ഇടുക്കിയില്‍ നാല് പേര്‍ക്കും കോഴിക്കോട്, കോട്ടയം എന്നീ ജില്ലകളില്‍ രണ്ടു പേര്‍ക്ക് വീതവും തിരുവനന്തപുരത്തും കൊല്ലത്തും ഓരോരുത്തര്‍ക്കുമാണ് രോഗം കണ്ടെത്തിയത്.
ഇതില്‍ നാല് പേര് അയല്‍സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരാണ്, രണ്ട് പേര് വിദേശത്തുനിന്നും. സമ്പര്‍ക്കം മൂലം നാല് പേര്‍ക്കും കൊറോണ വൈറസ് ബാധിച്ചു. ഇന്ന് 10 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് രോഗം പിടിപെട്ടവരുടെ എണ്ണം 447 ആയി.

