സിക്കിം: ഇന്ത്യ മുഴുവന്‍ കൊറോണ ഭീഷിണിയില്‍ കഴിയുമ്പോള്‍ കോവിഡ് ഭീതിയില്‍ നിന്നും സുരക്ഷിതമാണ് സിക്കിം. ഇതുവരെ ഒരു കോവിഡ് കേസുകള്‍ പോലും റിപ്പോര്‍ട്ട് ചെയ്യാത്ത സംസ്ഥാനമാണ് സിക്കിം. അതിനു കാരണം തികഞ്ഞ ജാഗ്രതയാണെന്നു അധികൃതര്‍ വ്യക്തമാക്കുന്നു. ജനുവരി 30നു കേരളത്തില്‍ കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ തന്നെ ഫെബ്രുവരി ആദ്യവാരം മുതല്‍ തന്നെ പരിശോധനകള്‍ കര്‍ശനമാക്കി. മാര്‍ച്ച് 5 മുതല്‍ വിദേശികളുടെ സന്ദര്‍ശനത്തിന് വിലക്കേര്‍പ്പെടുത്തി. ആഭ്യന്തര സന്ദര്‍ശനത്തിനും വിലക്ക് കര്‍ശനമാക്കി. സംസ്ഥാന അതിര്‍ത്തികള്‍ സില്‍ ചെയ്തു. തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ ഫലം ചെയ്തതെന്ന് സിക്കിം മുഖ്യമന്ത്രി പ്രേംസിംഗ് തമാങ് പറഞ്ഞു. ഇതുവരെ ആറുലക്ഷത്തിലധികം പേരെ സിക്കിം ഗനവണ്‍മെന്റ് പരിശോധനക്ക് വിധേയമാക്കി. മുഴുവന്‍ പേര്‍ക്കും ഫലം നെഗറ്റീവ്. സിക്കിമിന്റെ പ്രധാന വരുമാന മാര്‍ഗ്ഗം ടൂറിസ്സം ആണ്. സിക്കിമിന്റെ വരുമാനത്തിനു വന്‍ ഇടിവാണ് കൊറോണ വരുത്തിയതെന്ന് ആധികൃതര്‍ അറിയിച്ചു. എന്നാല്‍ അതിനേക്കാള്‍ ഉപരി ജനങ്ങളുടെ ജീവനാണ് മുന്‍തൂക്കം എന്നും വരുമാനത്തിനു മറ്റു വഴുകള്‍ കണ്ടെത്തുമെന്നും തമാങ് കൂട്ടിച്ചേര്‍ത്തു.ലോക്ക് ഡൗണ്‍ കാലത്ത് മൂന്നിലൊന്ന് ജീവനക്കാരുമായി സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കിന്നുണ്ട്. സര്‍ക്കാര്‍ പ്രത്യേകം ഏര്‍പ്പെടുത്തിയ ബസ് സര്‍വ്വീസുകളാണ് അവര്‍ ആശ്രയിക്കുന്നത്. നിലവില്‍ രാജ്യത്തിന്നുവരെ 18000പേര്‍ക്കാണ് രോഗം ബാധിച്ചത്. 590 പേര്‍ മരിക്കുകയും ചെയ്തു.