കൊച്ചി ഏപ്രിൽ 21: കോവിഡ് ഡാറ്റാ വിശകലനത്തിന് സ്പ്രിംക്ലെർ കമ്പനിയുടെ സേവനം വിനിയോഗിക്കുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്ങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി. ശേഖരിക്കുന്ന ഡേറ്റ നഷ്ടപ്പെടുന്നില്ലന്ന് എങ്ങനെ ഉറപ്പാക്കുമെന്നതടക്കം സര്‍ക്കാര്‍ വിശദീകരിക്കണം.
കോവിഡ് വ്യാപനം ഫലപ്രദമായി തടയാനായത് സര്‍ക്കാരിന്റെ നേട്ടം തന്നെയാണന്നും എന്നാല്‍ വ്യക്തിഗത ഡാറ്റ നഷ്ടപ്പെടുന്നില്ലന്ന് ഉറപ്പ് വരുത്തേണ്ടത് സര്‍ക്കാരിന്റെ ബദ്ധ്യതയാണന്ന് ജസ്റ്റീസുമാരായ ദേവന് രാമചന്ദ്രന് ടി.ആര്.രവി എന്നിവരടങ്ങുന്ന ഡിവിഷന് ബഞ്ച് വ്യക്തമാക്കി.
കരാര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ ബാലു ഗോപാലകൃഷ്ണന് സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.
ഏപ്രിൽ 24ന് കേസ് വീണ്ടും പരിഗണിക്കും.