കോവിഡ് 19: കേന്ദ്രഗവണ്‍മെന്റ് പ്രത്യേക 6 മന്ത്രിതല സംഘങ്ങള്‍ക്ക് രൂപം നല്‍കി

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആറ് മന്ത്രിതല സംഘങ്ങള്‍ (IMCTs) ക്ക് കേന്ദ്രവണ്‍മെന്റ് രൂപം നല്‍കി. പശ്ചിമബംഗാള്‍, മഹാരാഷ്ട്ര സംസ്ഥാനങ്ങള്‍ക്ക് രണ്ടു വീതവും, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങള്‍ക്ക് ഓരോ സംഘത്തിന്റെയും സേവനം ലഭിക്കും. ഇവിടങ്ങളിലെ പ്രശ്‌നങ്ങള്‍ വിശകലനം ചെയ്യുക, പരിഹാരനടപടികള്‍ക്കായി സംസ്ഥാനഭരണകൂടങ്ങള്‍ക്ക് നിര്‍ദേശം നല്‍കുക, പൊതുജന താല്പര്യം മുന്‍നിര്‍ത്തി, ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ കേന്ദ്രത്തിനു സമര്‍പ്പിക്കുക എന്നതാണ് സംഘങ്ങളുടെ പ്രവര്‍ത്തനോദ്ദേശ്യം. മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി ലോക് ഡൗണ്‍ നടപ്പാക്കുന്നതിലെ പരാതികള്‍, അവശ്യസാധനങ്ങളുടെ വിതരണം, സാമൂഹിക അകലം, ആരോഗ്യപാലന സംവിധാനങ്ങള്‍, ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ, പരിശോധന കിറ്റുകള്‍, വ്യക്തിസുരക്ഷാസംവിധാനങ്ങള്‍ (PPE), മുഖാവരണങ്ങള്‍, മറ്റു സുരക്ഷാ ഉപകരണങ്ങള്‍ എന്നിവയുടെ ലഭ്യത, പാവപ്പെട്ടവര്‍ക്കും കുടിയേറ്റ തൊഴിലാളികള്‍ക്കുമായുള്ള ദുരിതാശ്വാസക്യാംപുകളിലെ സാഹചര്യങ്ങള്‍ എന്നിവയിലായിരിക്കും സംഘങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുക.

ഇവിടങ്ങളിലെ പ്രശ്‌നങ്ങള്‍ വിശകലനം ചെയ്യുക, പരിഹാരനടപടികള്‍ക്കായി സംസ്ഥാനഭരണകൂടങ്ങള്‍ക്ക് നിര്‍ദേശം നല്‍കുക, പൊതുജന താല്പര്യം മുന്‍നിര്‍ത്തി, ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ കേന്ദ്രത്തിനു സമര്‍പ്പിക്കുക എന്നതാണ് സംഘങ്ങളുടെ പ്രവര്‍ത്തനോദ്ദേശ്യം

2005 ലെ ദുരന്തനിവാരണ നിയമത്തിലെ 35(1), 35(2)(a), 35(2)(e), 35(2)(i) വകുപ്പുകള്‍ പ്രകാരമാണ് കേന്ദ്രം ഈ സമിതികള്‍ക്ക് രൂപം നല്‍കിയിരിക്കുന്നത്. ലോക് ഡൗണുമായി ബന്ധപ്പെട്ടു പുറപ്പെടുവിച്ച ഉത്തരവുകളിലും, മാര്‍ഗനിര്‍ദേശങ്ങളിലും, ലോക് ഡൗണ്‍ അടക്കമുള്ള നടപടികള്‍ കര്‍ശനമായി നടപ്പാക്കണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ആവശ്യമെങ്കില്‍, കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നതില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ സംസ്ഥാന-കേന്ദ്രഭരണപ്രദേശ ഭരണകൂടങ്ങള്‍ക്ക് ഏര്‍പ്പെടുത്താവുന്നതാണ്. എന്നാല്‍, ദുരന്ത നിവാരണനിയമത്തിനു കീഴില്‍ പുറപ്പെടുവിച്ചിട്ടുള്ള കേന്ദ്ര നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ പാടുള്ളതല്ല.

തങ്ങള്‍ക്ക് മുന്‍പാകെ സമര്‍പ്പിക്കപ്പെട്ട റിട്ട് ഹര്‍ജി

(സിവില്‍) നം. 468, 2020, പരിഗണിക്കവെ, ഇതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയും ഉത്തരവിട്ടിരുന്നു. ‘സംസ്ഥാന ഭരണകൂടങ്ങളും, അധികൃതരും, പൗരന്മാരും പൊതുസുരക്ഷ കണക്കിലെടുത്ത്, കേന്ദ്ര ഗവണ്മെന്റ് നിര്‍ദേശങ്ങള്‍ അതേപടി അനുസരിക്കുമെന്ന് തങ്ങള്‍ പ്രതീക്ഷിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നതായി’ കഴിഞ്ഞ മാസം 31 നു പരമോന്നതകോടതി നിരീക്ഷിക്കുകയുണ്ടായി. സുപ്രീം കോടതി നിര്‍ദേശങ്ങളായി കണക്കാക്കേണ്ട ഈ നിരീക്ഷണങ്ങള്‍ രാജ്യത്തെ എല്ലാ സംസ്ഥാന-കേന്ദ്രഭരണപ്രദേശ ഗവണ്മെന്റുകളെയും അറിയിച്ചിട്ടുമുണ്ട്.

മന്ത്രിതല സംഘങ്ങളുടെ സന്ദര്‍ശനം എത്രയും വേഗം തന്നെ ആരംഭിക്കുന്നതാണ് .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →