ലോക്ക് ഡൗണിനെതിരെ ഇസ്രായേലിൽ പ്രക്ഷോഭം കനക്കുന്നു

ടെല്‍ അവീവ് ഏപ്രിൽ 17​: കോവിഡ്​ വ്യാപനം തടയാന്‍ ലോക്​ഡൗണ്‍ പ്രഖ്യാപിച്ചതിനെതിരെ ഇസ്രായേലില്‍ പ്രക്ഷോഭം കനക്കുന്നു. തീവ്ര യാഥാസ്​ഥിതിക ജൂത വിഭാഗമായ ഹരേദികളാണ്​ ​പ്ര​തിഷേധവുമായി തെരുവിലിറങ്ങിയത്​. ഇവരെ നേരിടാന്‍ പൊലീസ് നടത്തിയ​ ഗ്ര​നേഡ്​ പ്രയോഗത്തില്‍ നിരവധി പേര്‍ക്ക്​ പരിക്കേറ്റു. പലയിടത്തും സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതായി ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്​ ചെയ്യുന്നു.

വ്യാഴാഴ്ച രാത്രി ജറുസലമിലെ മിയ ഷീരിം പ്രദേശത്താണ്​ പ്രക്ഷോഭം തുടങ്ങിയത്​. ആരോഗ്യ മന്ത്രി യാക്കോവ് ലിറ്റ്സ്മാ​ന്‍ വ്യാഴാഴ്ച ലോക്​ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, തങ്ങളുടെ പ്രദേശങ്ങളില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി വിവേചനം കാണിച്ചതായാണ്​ ഹരേദി വിഭാഗത്തി​​ന്റെ ആരോപണം.

വ്യാഴാഴ്​ച രാത്രി പല സ്​ഥലങ്ങളിലും ഇവര്‍ പൊലീസുമായി ഏറ്റുമുട്ടി. പൊലീസ്​ നടത്തിയ ഗ്രനേഡ്​ അക്രമണത്തില്‍ എട്ട് വയസുകാരിയടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. സ്​ത്രീകളും കുട്ടികളുമടക്കമുള്ള ഹരേദി വിഭാഗക്കാര്‍ക്കു നേരെ പൊലീസ്​ ഗ്രനേഡ് എറിയുന്നതി​​ന്റെ സി.സി.ടി.വി ദൃശ്യം മാധ്യമ പ്രവര്‍ത്തകനായ യായര്‍ ചെര്‍കി ട്വിറ്ററില്‍ പോസ്റ്റ് ചെയ്​തിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →