കോവിഡ് മരണക്കണക്കിൽ തിരുത്തലുമായി ചൈന

ബീജിങ്ങ് ഏപ്രിൽ 17: കൊവിഡ് 19 പൊട്ടിപ്പുറപ്പെട്ട വുഹാന്‍ സിറ്റിയില്‍ രോഗംബാധിച്ച്‌ മരിച്ചവരുടെ കണക്ക് തിരുത്തി ചൈന. വുഹാനിലെ മരണസംഖ്യയില്‍ 1290 മരണങ്ങള്‍ കൂടി ചേര്‍ത്ത് ചൈനീസ് ഭരണകൂടം പുതിയ കണക്ക് പുറത്തുവിട്ടതോടെ വുഹാനില്‍ മാത്രം കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 3,869 ആയി. ചൈനയില്‍ പുറത്തു വിട്ടതിലേറെ കൊവിഡ് മരണങ്ങള്‍ നടന്നിരുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എന്നാല്‍ ഇത് മനപൂര്‍വമല്ലെന്നും പഴയ കണക്കില്‍ പലതും വിട്ടുപോയതും തെറ്റായി റിപോര്‍ട്ട് ചെയ്തതാണ് ഇതിന് കാരണമായതെന്നുമാണ് സര്‍ക്കാര്‍ വിശദീകരണം. ചൈനയില്‍ രോഗം നിയന്ത്രണാതീതമായിരുന്ന ആദ്യഘട്ടത്തില്‍ ചുരുക്കം ചില ആശുപത്രികളില്‍ നിന്ന് സമയാസമയങ്ങളില്‍ കൃത്യമായ കണക്കുകള്‍ ലഭ്യമായിരുന്നില്ലെന്നും ചിലര്‍ ആശുപത്രികളില്‍ കാണിക്കാതെ വീടുകളില്‍ തന്നെ മരിച്ചവരാണെന്നും അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ കൊവിഡ് മരണനിരക്കില്‍ ചൈന കള്ളം പറയുകയാണെന്ന് അമേരിക്ക ആരോപിച്ചതിന് പിന്നാലെയാണ് പുതിയ കണക്കുകള്‍ പുറത്തു വന്നിരിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →